KeralaLatest

ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അവധൂതയാത്ര

“Manju”

 

പോത്തന്‍കോട് :ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അവധൂതയാത്ര നടത്തുന്നു.2024 മെയ് 1 മുതല്‍ 4 വരെയാണ് ആദ്യയാത്ര ഉദ്ദേശിക്കുന്നത്. ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂര്‍ മുതല്‍ കന്യാകുമാരി വരെയാണ് ആദ്യഘട്ട അവധൂതയാത്രയില്‍ ഉള്‍പ്പെടുന്നത്. ഈ പ്രദേശങ്ങളിൽ ഗുരു ചെലവഴിച്ച കാലഘട്ടങ്ങളെ ഓർത്ത് അവിടങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന ഒരു പ്രയാണമാണ് ഈ അവധൂതയാത്ര.സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും പങ്കെടുക്കും. ഇതിൻ്റെ ഒരു ആലോചനായോഗം ജനറല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ഉച്ചയ്ക്ക് 12 മണിക്ക് ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) ജനനി ദിവ്യ ജ്ഞാന തപസ്വിനി, വിവിധ ഡിപ്പാര്‍ട്ട്മെന്റ് ഡിവിഷന്‍ ചുമതലക്കാരായ സന്ന്യാസി സന്ന്യാസിനിമാര്‍ ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്, ഡിവിഷനുകളുടെ ചുമതലക്കാര്‍ ശാന്തിഗിരി ആത്മവിദ്യാലയം ചുമതലക്കാര്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. യാത്ര സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍, യാത്രാ ഷെഡ്യൂള്‍, റൂട്ട് എന്നിവ തയ്യാറാക്കി അടുത്ത യോഗത്തില്‍ സമര്‍പ്പിക്കുന്നതിന് തീരുമാനമെടുത്തു.

Related Articles

Back to top button