IndiaKannurKeralaLatestThiruvananthapuram

എസി അതിവേഗ ബോട്ടുകള്‍ വീണ്ടും സര്‍വീസിനൊരുങ്ങി

“Manju”

High speed boat | Marriott

ശ്രീജ.എസ്

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന എസി അതിവേഗ ബോട്ടുകള്‍ വീണ്ടും സര്‍വീസിനൊരുങ്ങുകയാണ്. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി, പൊടിയും പുകയും ഏല്‍ക്കാതെ, ഒന്നര മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാം എന്നതാണ് ഈ ബോട്ടുകളുടെ വലിയ പ്രത്യേകത.

എറണാകുളം- വൈക്കം, ആലപ്പുഴ -കോട്ടയം റൂട്ടുകളിലാണ് ജലഗതാഗത വകുപ്പിന്റെ എ.സി ബോട്ടുകളുള്ളത്. എറണാകുളം റൂട്ടില്‍ 2018ല്‍ തുടങ്ങിയ എ.സി ബോട്ടായ വേഗ വിജയമായതോടെയാണ് കൂടുതല്‍ റൂട്ടുകളില്‍ എ.സി ബോട്ട് സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ആലപ്പുഴയില്‍ ആരംഭിച്ചു.

വിനോദസഞ്ചാരികളെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ് പുനരാരംഭിക്കുക.
ഒരു ബോട്ടില്‍ 120 പേര്‍ക്ക് യാത്ര ചെയ്യാം.

Related Articles

Back to top button