KeralaLatest

ഒരു കുഞ്ഞ് കരച്ചിലിനും അഗാധ മൗനത്തിനുമിടയിലൂടെയുള്ള യാത്രയാണ് ജീവിതം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

പോത്തന്‍കോട് : ജനിക്കുന്ന സമയത്തുള്ള നിലവിളിച്ചുള്ള കരച്ചിലിനും മരണസമയത്തെ നിതാന്തമായ മൗനത്തിനുമിടയിലൂടെയുള്ള യാത്രയാണ് ഓരോ ജീവിതവും, ഈ കാലഘട്ടത്തില്‍ നമ്മള്‍ ജീവിക്കുന്നത് ഈശ്വരേച്ഛയ്ക്കനുസരിച്ചാണെങ്കില്‍ നമ്മുടെ ജീവിതവും നന്മനിറഞ്ഞതാകുമെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.

ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ച് , നവജ്യേതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹത്തില്‍ നിന്നും നാളെ (2024 മെയ് 1 ന് ആരംഭിക്കുന്ന അവധൂതയാത്രയ്ക്കായി സജ്ജരായ സന്ന്യാസ സംഘവും, ബ്രഹ്മചര്യസംഘവും ഗുരുഭക്തരുമടങ്ങുന്ന സംഘത്തോട് സംസാരിക്കുകയായിരുന്നു സ്വാമി. ഇന്ന് ഉച്ചകഴിഞ്ഞ് 2.55 ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും അവധൂതയാത്രയില്‍ പങ്കെടുക്കുന്ന യാത്രികര്‍ ചന്ദിരൂര്‍ ആശ്രമത്തിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12 ന് ഗുരുദര്‍ശനത്തെ തുടര്‍ന്ന് യാത്രികര്‍ പ്രാര്‍ത്ഥനാലയത്തില്‍ ഒരുമിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി യാത്രികരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

യാത്രയുടെ പ്രാധാന്യവും പാലിക്കേണ്ട നിഷ്ടകളും സ്വാമി വിശദീകരിച്ചു. നാളെ വെളുപിന് ചന്ദിരൂരില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കുട്ടിക്കാലത്ത് ആത്മീയ ആന്വേഷകനായി ഗുരു വീട് വിട്ടിറങ്ങി സഞ്ചരിച്ച പാതകളിലൂടെ ആ പുണ്യസ്ഥലികളിലൂടെ ഗുരുവിന്റെ ശിഷ്യഗണം സഞ്ചരിക്കുന്നു. മെയ് നാലിന് രാവിലെ അവധൂതയാത്രികര്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തും.

Related Articles

Back to top button