KeralaLatest

തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഡിന്നി ചാക്കോയെ ഇടവകപ്പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ചാലക്കുടി: രണ്ടു ദിവസമായി തുടരുന്ന അനിശ്ചിതാവസ്ഥയ്‌ക്കൊടുവില്‍ കൊവിഡ് ബാധിച്ചു മരിച്ച വി.ആര്‍.പുരം സ്വദേശി ഡിന്നി ചാക്കോയുടെ മൃതദേഹം ഇടവകയായ തച്ചുടപ്പറമ്പ് ദേവാലയ സെമിത്തേരിയില്‍ അടക്കം ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ബുധനാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംസ്‌കാരം. ഡിന്നിയുടെ പിതാവ് ചാക്കോ അടക്കമുള്ള അടുത്ത ബന്ധുക്കള്‍ ചടങ്ങ് ദൂരെ നിന്നുകണ്ടു.
പരിസര വാസികളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെ ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന്റെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം സംസ്‌കരിച്ചത്. സെമിത്തേരി പറമ്പില്‍ നാലടി കുഴിച്ചാല്‍ വെള്ളം കാണുമെന്ന് പരിസരവസികളുടെ പരാതിക്ക് കഴമ്പില്ലെന്ന് നേരത്തെ നടന്ന പരിശോധനയില്‍ തെളിഞ്ഞിരുന്നു.

സംസ്കാരം സംബന്ധിച്ച്‌ വലിയ ത‌ര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ പള്ളിമേടയില്‍ യോഗം ചേര്‍ന്ന് പ്രശ്‌നം ഏറെ നേരം ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്.

Related Articles

Back to top button