IndiaLatest

രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

“Manju”

ശ്രീജ.എസ്

ജമ്മു കാശ്മീരില്‍ 2 ഭീകരരെ സുരക്ഷാസേന വധിച്ചു. ഒട്ടേറെ ഭീകരരെ വളഞ്ഞുവച്ചതായും ഏറ്റുമുട്ടല്‍ തുടരുന്നുവെന്നുമാണു വിവരം. സിആര്‍പിഎഫ്, സ്പെഷല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ്, കരസേനയുടെ 3-രാഷ്ട്രീയ റൈഫിള്‍സ് എന്നിവ സംയുക്തമായാണു ശാല്‍ഗുല്‍ വനമേഖലയിലെ ഭീകരരുടെ ഒളിത്താവളം വളഞ്ഞത്. 4 ഭീകരരെ വധിച്ചുവെന്ന് ആദ്യം പൊലീസ് ട്വീറ്റ് ചെയ്തെങ്കിലും പിന്നീടു പിന്‍വലിച്ചു. ഏറ്റുമുട്ടല്‍ നീണ്ടതോടെ അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ മേഖലയിലെ ഇന്റര്‍നെറ്റ് സേവനം തടഞ്ഞു.

Related Articles

Back to top button