KeralaLatest

അവധൂതയാത്ര രണ്ടാം ദിവസം ആരംഭിച്ചു.

“Manju”

ആലപ്പുഴ : നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ പാദസ്പർശമേറ്റ പുണ്യഭൂമികകളിലൂടെയുള്ള ശിഷ്യരുടെ യാത്ര രണ്ടാംദിവസം ആരംഭിച്ചു. കഴിഞ്ഞ ദിവസം (മെയ് ഒന്ന്) ഹരിപ്പാട് ആശ്രമം ബ്രാഞ്ചിൽ രാത്രിഎത്തിയ അവധൂതർ രാവിലെ ഏഴ് മണിക്ക് തിരിച്ചു. കരുനാഗപ്പള്ളി, കൊല്ലം വഴി വർക്കല ശിവഗിരിയിലേക്കാണ് അവധൂതർ എത്തുന്നത്. വഴിയരികിൽ കാത്ത് നിന്ന് ഭക്ഷണം വെള്ളവും നൽകുന്ന ഭക്തജനങ്ങളുടെ സ്നേഹവും സ്വാംശീകരിച്ച് കാലാന്തരഗുരുവിന്റെഅവധൂത സഞ്ചാര പഥത്തിലൂടെ ഒരു യാത്ര.

ബുധനാഴ്ച രാവിലെ നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂരിൽ നിന്നും സമാരംഭിച്ച യാത്ര നിരവധിപുണ്യസ്ഥലികളെ ഗുരുമന്ത്രമുഖരിതമാക്കിയാണ് ഹരിപ്പാട് ആശ്രമത്തിൽ എത്തിച്ചേർന്നത്. ശാന്തിഗിരി ആത്മവിദ്യാലയമാണ് ഗുരുവിന്റെ 25-ാംമത് നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് അവധൂത യാത്രസംഘടിപ്പിച്ചിരിക്കുന്നത്.

 

Related Articles

Back to top button