KeralaLatestThiruvananthapuram

സ്കൂളുകളില്‍ ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമാക്കുന്നത് പരിഗണനയില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസം ആക്കുന്നത് പരിഗണനയില്‍. സ്കൂള്‍ തുറക്കുന്ന മാര്‍ഗരേഖയില്‍ ആണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. അന്തിമ തീരുമാനം മുഖ്യമന്ത്രി ഇന്നെടുക്കും. മൂന്നിലൊന്ന് കുട്ടികള്‍ മാത്രം ഒരേസമയം സ്കൂളില്‍ വരുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന കോവിഡ് നിയന്ത്രണങ്ങളുള്ള മാര്‍ഗരേഖ ഇന്ന് സര്‍ക്കാരിന് കൈമാറും.

ഒരു സമയം മൂന്നിലൊന്ന് വിദ്യാര്‍ഥികള്‍ മാത്രം സ്കൂളിലെത്തുന്ന സമയക്രമം ആണ് മാര്‍ഗരേഖയില്‍ ഉള്ളത്. ശനിയാഴ്ച പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ ഇത് പൂര്‍ണമായി നടപ്പിലാക്കാന്‍ സാധിക്കു. ഒന്നുമുതല്‍ ഏഴ് വരയെുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്നനിലയില്‍ നിലയിലാകും ക്ലാസുകളില്‍ ഇരിപ്പിട ക്രമീകരിക്കണം. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഒരു ഡിവിഷനില്‍ 30 കുട്ടികള്‍ ഉണ്ടെങ്കില്‍ 10 പേര്‍ മാത്രം ഒരു ദിവസം എത്തണം. ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകളില്‍ 60 കുട്ടികള്‍ വീതമാണ് ഉള്ളതെങ്കില്‍ 20 കുട്ടികള്‍ ഒരു ദിവസം എത്തണം.

കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ചുള്ള ശരീര അകലം ഇരിപ്പിട ക്രമീകരണങ്ങളില്‍ പാലിക്കണം. ചെറിയ ക്ലാസില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയും ഉയര്‍ന്ന ക്ലാസുകളില്‍ രണ്ടുപേര്‍ എന്ന നിലയിലും ഇരിപ്പിടങ്ങള്‍ ഒരുക്കും. ഉച്ചവരെ മാത്രമാകും ക്ലാസുകള്‍ ഉച്ചഭക്ഷണം നല്‍കില്ല. ശുചിമുറികളിലും കുടിവെള്ള പൈപ്പുകള്‍ക്ക് സമീപവും തിരക്ക് ഒഴിവാക്കേണ്ടതിനാല്‍ എല്ലാ ക്ലാസ്സുകള്‍ക്കും ഒരേസമയം ഇടവേള നല്‍കില്ല. സ്കൂളുകളില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കും. കൂടാതെ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ അധ്യാപകരെ പരിശീലിപ്പിക്കും. പിടിഎ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ആയിരിക്കും മുന്നൊരുക്കങ്ങള്‍.

Related Articles

Back to top button