IndiaLatest

സിബിഎസ്ഇ, ഐ‌സിഎസ്ഇ പരീക്ഷകൾ: തീരുമാനം ഇന്ന്

“Manju”

 

അവശേഷിക്കുന്ന സിബിഎസ്ഇ പരീക്ഷകളുടെ കാര്യത്തിൽ ഇന്നു തീരുമാനം വന്നേക്കും. പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ തീരുമാനം സിബിഎസ്ഇ ഇന്നു കോടതിയെ അറിയിക്കുമെന്നും പിന്നാലെ ഔദ്യോഗിക വിജ്ഞാപനം വരുമെന്നും അധികൃതർ അറിയിച്ചു.
വടക്കു കിഴക്കൻ ഡൽഹിയിലൊഴികെ രാജ്യത്തെ മുഴുവൻ സ്ഥലങ്ങളിലും സിബിഎസ്ഇ പ്ലസ്ടു പരീക്ഷകൾ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 1 – 15 തീയതികളിൽ ഇവ നടത്തുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് പടരുന്നതു ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്. ഇന്റേണൽ അസസ്മെന്റ്, പ്രാക്ടിക്കൽ പരീക്ഷകളുടെ അടിസ്ഥാനത്തിൽ മാർക്ക് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. സിബിഎസ്ഇ തീരുമാനം വരാനിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകളെയും ബാധിച്ചേക്കും.
ഇന്റേണൽ അസസ്മെന്റിന്റെ അടക്കം അടിസ്ഥാനത്തിൽ മൂല്യനിർണയത്തിനുള്ള ഓപ്ഷൻ സ്വീകരിക്കാൻ സിഐ‌സിഎസ്ഇ നേരത്തെ 10, 12 ക്ലാസ് വിദ്യാർഥികൾക്ക് അവസരം നൽകിയിരുന്നു. ബോംബെ ഹൈക്കോടതി പരിഗണിക്കുന്ന സിഐ‌സിഎസ്ഇ പരീക്ഷകളുടെ കാര്യത്തിലും തീരുമാനം ഇന്നുണ്ടാകും.

Related Articles

Back to top button