KeralaLatest

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു

“Manju”

Image result for ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു

ശ്രീജ.എസ്

അഭയ കേസില്‍ മൂന്നു പതിറ്റാണ്ട് നിയമ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. ജോമോന്റെ ജീവചരിത്രം അടിസ്ഥാനമാക്കിയ സിനിമയുടെ സംവിധാനം രാജസേനനാണ്.
അഭയ കേസില്‍ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിന്റെ നാള്‍വഴികളാണ് സിനിമയുടെ പ്രമേയം. നാലു മാസത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയിലാണ് ജോമോന്‍ രാജസേനന് സമ്മതം നല്‍കിയിട്ടുള്ളത്

അഭയ കേസ് ആധാരമാക്കി, സുരേഷ് ഗോപി നായകനായ ക്രൈം ഫയല്‍ എന്ന ചിത്രം നേരത്തേ പുറത്തുവന്നിരുന്നു. പത്തു വര്‍ഷത്തിനു ശേഷമാണ് രാജസേനന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. 2011ല്‍ റിലീസ് ചെയ്ത ‘ഇന്നാണ് ആ കല്യാണം’ ആണ് രാജസേനന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

 

Related Articles

Back to top button