IndiaLatest

കെട്ടിട നിര്‍മ്മാണത്തിന് ‘മണല്‍’ വേണ്ട

“Manju”

കെട്ടിട നിർമ്മാണത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മണല്‍. നിർമ്മാണ മേഖലയില്‍ മാത്രം ലോകമെമ്പാടും പ്രതിവർഷം 40-50 ബില്യണ്‍ ടണ്‍ മണല്‍ ആവശ്യമായി വരുന്നുണ്ട്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ കോണ്‍ക്രീറ്റില്‍ സാധാരണയായി 25 ശതമാനവും ഉപയോഗിക്കുന്നത് മണലാണ്.

കടല്‍ത്തീരങ്ങളും മരുഭൂമികളും പുഴകളും ഇത്രയധികം ഉണ്ടെങ്കിലും മണലിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc). പ്രകൃതിദത്ത മണലിന് ബദലായി ഉപയോഗിക്കാൻ കഴിയുന്ന മണലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. മണല്‍ ക്ഷാമം കുറയ്‌ക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു കണ്ടെത്തല്‍.

IISc-യിലെ സെൻ്റർ ഫോർ സസ്റ്റൈനബിള്‍ ടെക്‌നോളജിസിലെ (CST) സംഘം. മണ്ണ് കുഴിച്ചെടുത്ത് വ്യവസായിക മാലിന്യങ്ങളും കാർബണ്‍ ഡൈ ഓക്സൈഡും ചേർ‌ത്ത് മണലിന് ബദല്‍ നിർമ്മിച്ചെടുക്കുകയും ചെയ്തു. നിർമ്മാണ സാമഗ്രികള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെ ലഘൂകരിക്കാനും നിർമ്മാണ പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്താനും ബദല്‍ സഹായിക്കുമെന്ന് IISc പ്രസ്താവനയില്‍ പറഞ്ഞു.

അന്തരീക്ഷത്തിലേക്ക് കാർബണ്‍ പുറന്തള്ളുന്നത് കുറയ്‌ക്കുന്ന ഡീകാർബണൈസേഷനെ ത്വരിതപ്പെടുത്താനും കാർബണ്‍ രഹിത ഭാരതം കെട്ടിപ്പടുത്തുന്നതിനും പുത്തൻ കണ്ടെത്തല്‍ സഹായിക്കുമെന്ന് കണ്ടെത്തലിന് പിന്നില്‍ പ്രവർത്തിച്ച അസിസ്റ്റൻ്റ് പ്രൊഫസർ സൗരദീപ് ഗുപ്ത വ്യക്തമാക്കുന്നു. കള്ളിമണ്ണിന്റെ ദൃഢത വർദ്ധിപ്പിക്കുന്നതിനും ഈ ബദല്‍ സഹായിക്കുന്നു. കളിമണ്ണില്‍ കാർബണ്‍ ഡൈ ഓക്സൈഡ് കുത്തിവയ്‌ക്കുന്നത് സിമന്റും കുമ്മായവും കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു. മൊത്തത്തിലുള്ള ഉറപ്പിനെ സഹായിക്കാൻ കാർബണിന് സാധിക്കുന്നു.

Related Articles

Back to top button