IndiaLatest

പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ വിവിധ മേഖലകളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കരസേനാ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ നടന്ന സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ട തീവ്രവാദികളിലൊരാള്‍ പാകിസ്ഥാന്‍ പൗരനാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പാകിസ്ഥാന്റെ പ്രകോപനത്തിന് സുരക്ഷസേന ശക്തമായി മറുപടി നല്‍കിയതോടെ രാത്രി വൈകിയും അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുന്നതായാണ് വിവരം.

Related Articles

Back to top button