IndiaLatest

ഇനി വാട്‌സ്‌ആപ്പിന്റെ പച്ചനിറം മാറ്റാം

“Manju”

WhatsApp | ഇനി കൂടുതൽ സുരക്ഷിതം; വാട്സ്ആപ്പിലെ ഐപി പ്രൊട്ടക്റ്റ് ഫീച്ചർ  ഉപയോഗിക്കാം - Samayam Malayalam

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച്‌ വരികയാണ് വാട്‌സ്‌ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി അവതരിപ്പിക്കാന്‍ പോകുന്നതാണ് തീം ഫീച്ചര്‍. നിലവിലെ ഡിഫോള്‍ട്ട് തീം മാറ്റി പുതിയ തീം നല്‍കാന്‍ ഉപയോക്താക്കള്‍ക്ക് തന്നെ കഴിയുന്ന തരത്തിലാണ് ക്രമീകരണം വരാന്‍ പോകുന്നത്.

ഇതിനായി പുതിയ സെക്ഷന്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിന്റെ ബ്രാന്‍ഡിങ് നിറം മാറ്റാന്‍ കഴിയുന്ന വിധമാണ് സംവിധാനം. നിലവില്‍ വാട്‌സ്‌ആപ്പിന്റെ ബ്രാന്‍ഡിങ് നിറം പച്ചയാണ്. ഇതിന് പകരം നീല, വെള്ള, കോറല്‍, പര്‍പ്പിള്‍ എന്നി നിറങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം വരാന്‍ പോകുന്നത്പുതിയ ഫീച്ചര്‍ കാഴ്ചയില്‍ നവ്യാനുഭൂതി നല്‍കുമെന്നാണ് പറയുന്നത്. കാഴ്ചപരിമിതിയുള്ളവര്‍ക്കും പ്രയോജനപ്പെടുന്നവിധമാണ് ക്രമീകരണം ഒരുക്കുക.

 

 

Related Articles

Back to top button