KeralaLatest

മതസൗഹാർദ്ധത്തിന്റെ മാസ്മരികതയുമായി ശാന്തിഗിരി അവധൂത സംഘം ബീമാപളളിയില്‍

“Manju”

തിരുവനന്തപുരം :മതസൗഹാർദ്ധത്തിൻ്റെ മാസ്മരികത വിളിച്ചോതുന്നതായിരുന്നു ശാന്തിഗിരി അവധൂതസംഘത്തിന്റെ ബീമാപളളിയിലെ സന്ദര്‍ശനം. ശാന്തിഗിരി ആശ്രമ സഥാപക ഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജീവിതമുദ്രകള്‍ പതിഞ്ഞ കര്‍മ്മസ്ഥലികളിലൂടെ ശിഷ്യപരമ്പര നടത്തുന്ന അവധൂതയാത്രയ്ക്ക് ബീമാപളളിയില്‍ വന്‍വരവേല്‍പ്പായിരുന്നു ലഭിച്ചത്. ജമാ അത്ത് ഭാരവാഹികള്‍ യാത്രാസംഘത്തെ വരവേറ്റു. തുടര്‍ന്ന് പളളിയങ്കണത്തില്‍ നടന്ന യോഗത്തില്‍ ബീമാപളളി റഷീദ് സ്വാഗതം ആശംസിച്ചു.

ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബീമാപളളി ചീഫ് ഇമാം നജുമുദ്ദീന്‍ പൂക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. ഖുറേഷി ഫക്കീര്‍ സ്വാമിയായിരുന്നു ശ്രീകരുണാകരഗുരുവിന്റെ ആത്മീയ ഗുരു. കൊടുക്കല്‍ വാങ്ങലിന്റെയും അലിഞ്ഞു ചേരലിന്റെയും മനോഹരമായൊരു സൌഹാര്‍ദ്ധത്തിന്റെയും ഭൂമികയാണ് ബീമാപളളിയും പരിസരപ്രദേശങ്ങളും. പരിശുദ്ധമായ ദിനത്തില്‍ ഇവിടേയ്ക്ക് കടന്നുവന്നതിലൂടെ കേവലമായ മതആചാരങ്ങള്‍ക്കപ്പുറം ലോകത്തിന് മുന്നില്‍ മഹത്തായ സന്ദേശമാണ് ശാന്തിഗിരിയുടെ അവധൂത യാത്ര മുന്നോട്ട് വയ്ക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു.

അവധൂത സംഘത്തെ പ്രതിനിധീകരിച്ച് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സംസാരിച്ചു. ശ്രീകരുണാകര ഗുരു തന്റെ അവധുത് കാലത്ത് ഒരുപാട് തവണ സഞ്ചരിച്ചതും അന്തിയുറങ്ങിയതുമായ സ്ഥലമാണ് ബീമാപളളിയെന്നും ഇവിടെ വരാനും ഈ മണൽപരപ്പിൻ ഒരു ദിവസം അന്തിയുറങ്ങാനും ഗുരുവിന്റെ ശിഷ്യര്‍ക്ക് സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നു സ്വാമി പറഞ്ഞു. ജമാ‍ അത്ത് പ്രസിഡന്റ് മാഹിന്‍, ജനറല്‍ സെക്രട്ടറി ഷാജഹാന്‍, ട്രഷറര്‍ നിസാമുദ്ദീന്‍, ജോയിന്റ് സെക്രട്ടറി ഷാന്‍ ബീമാപളളി, വൈസ് പ്രസിഡന്റ് അബൂബക്കര്‍, മുന്‍ ഭാരവാഹികളായ റ്റി.ബഷിര്‍, എം.പി.അസ്സീസ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

Related Articles

Back to top button