IndiaLatest

ശാസ്ത്ര സാങ്കേതിക പദാവലികള്‍ ഇനി പ്രാദേശിക ഭാഷകളിലും

“Manju”

ന്യൂഡല്‍ഹി: ശാസ്ത്രസാങ്കേതിക പദങ്ങള്‍ക്ക് പ്രാദേശീക ഭാഷ നിഘണ്ടുവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പത്ത് പ്രദേശീക ഭാഷയിലാണ് നിഘണ്ടു ഒരുക്കുന്നത്. മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രസാങ്കേതിക പദാവലി കമ്മീഷനാണ് ദൗത്യത്തിന് പിന്നില്‍.

ഇന്ത്യന്‍ ഭരണഘടനയുടെ പതിനെട്ടാം അനുച്ഛേദത്തില്‍ 22 പ്രാദേശിക ഭാഷകളാണ് അംഗീകരിച്ചിട്ടുള്ളത്. സംസ്‌കൃതം, ബോഡോ, സന്താലി, ഡോഗ്രി, കശ്മീരി, കോങ്കിണി, നേപ്പാളി, മണിപ്പൂരി, സിന്ധി, മൈഥിലി തുടങ്ങിയ ഭാഷകളാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. മിക്ക പ്രാദേശിക ഭാഷകള്‍ക്കും ശാസ്ത്ര സത്യങ്ങള്‍ വിശദീകരിക്കാനുളള പദാവലികളുടെ ദൗര്‍ലഭ്യമുണ്ട്. ഇത് പരിഗണിച്ചാണ് നിഘണ്ടു തയ്യാറാക്കുന്നത്.

സിവില്‍ഇലട്രിക്കല്‍ എഞ്ചിനിയറിംഗ്, ജേണലിസം, പൊതു ഭരണം, രസതന്ത്രം, ജന്തുശാസത്രം, സസ്യശാസ്ത്രം, ഭൗതികശാസ്ത്രം, മനശാസ്ത്രം സാമ്ബത്തിക ശാസ്ത്രം, ആയുര്‍വേദ, ഗണിതം തുടങ്ങി പതിനഞ്ച് ശാഖകളിലെ വാക്കുകളാണ് ആദ്യ ഘട്ടമായി നിഘണ്ടുവില്‍ ഉള്‍പ്പെടുത്തുക. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കും, സര്‍വകലാശാലകള്‍ക്കും, നാഷണല്‍ ടെസ്റ്റിംഗ് എജന്‍സി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിഘണ്ടു വിതരണം ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് നിഘണ്ടു തയ്യാറാക്കുന്നത്.

ഓരോ ഭാഷയിലേയും 5,000 ശാസ്ത്ര പദങ്ങള്‍ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തും. നിര്‍മ്മാണം മൂന്ന് നാല് മാസം കൊണ്ട് പൂര്‍ത്തിയാകും. 2000 കോപ്പി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. ഡിജിറ്റല്‍ വേര്‍ഷന്‍ സൗജന്യമായാണ് ലഭ്യമാക്കുക. സാങ്കേതിക പദാവലിയുടെ രൂപീകരണത്തിനായി 1961 ലാണ് ശാസ്ത്രസാങ്കേതിക പദാവലി കമ്മീഷന്‍ രൂപീകരിച്ചത്.

Related Articles

Back to top button