LatestThiruvananthapuram

അസാനി ചുഴലിക്കാറ്റ്: കേരളത്തില്‍ അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

“Manju”

തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനിന്നിരുന്ന ന്യുനമര്‍ദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കന്‍ ആന്‍ഡാമാന്‍ കടലില്‍ തീവ്രന്യുന മര്‍ദ്ദമായി ശക്തിപ്രാപിച്ചു. ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്ന് 80 കി.മി വടക്ക് വടക്ക് പടിഞ്ഞാറും പോര്‍ട്ട്ബ്ലയറില്‍ നിന്ന് 210 കി.മി തെക്ക് തെക്ക് പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന തീവ്രന്യുന മര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യുന മര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

Related Articles

Back to top button