IndiaLatest

ബി.ജെ.പി എം.എല്‍.എ കോവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

ലഖ്‌നോ: ഉത്തര്‍ പ്രദേശില്‍ ഒരു ബി.ജെ.പി എം.എല്‍.എ കൂടി കോവിഡ് രോഗം ബാധിച്ച്‌ മരിച്ചു. സലോണ്‍ നിയമസഭ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ ദാല്‍ ബഹാദൂര്‍ കോരിയാണ് മരണത്തിന് കീഴടങ്ങിയത് . വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

അതെ സമയം കോവിഡ് ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കഴിഞ്ഞാഴ്ച മരിച്ചിരുന്നു. ഔരിയ സിറ്റിയില്‍നിന്നുള്ള രമേശ് ദിവാകര്‍, ലഖ്‌നോ വെസ്റ്റിലെ സുരേഷ് ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.

Related Articles

Back to top button