KeralaLatest

മെയ് മാസത്തെ ജന്മഗൃഹതീര്‍ത്ഥയാത്ര ഇന്ന് നടന്നു

“Manju”

ചന്ദിരൂര്‍ (ആലപ്പുഴ) : മെയ് മാസത്തെ ജന്മഗൃഹ തീര്‍ത്ഥയാത്ര ഇന്ന് ഭക്തിസാന്ദ്രമായി സമാപിച്ചു. ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മസ്ഥലമായ ആലപ്പുഴയിലെ ചന്ദിരൂരിലെ ആശ്രമം ബ്രാഞ്ചിലേക്ക് എല്ലാമാസവും നടന്നുവരാറുള്ള തീര്‍ത്ഥയാത്രയാണ് ഇന്ന് നടന്നത്. ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ ചോതി തീര്‍ത്ഥയാത്ര നടന്നു. സ്വാമി വത്സലന്‍ ജ്ഞാനതപസ്വി, ബ്രഹ്മചാരി ഊര്‍മ്മിള ചിത്ത്, മാണിക്കൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സഹീറത്ത് ബീവി, നിരവധി ഭക്തജനങ്ങള്‍ എന്നിവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഘോഷയാത്രയില്‍ പങ്കെടുത്തു.

തുടര്‍ന്ന് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സത്സംഗത്തില്‍ സഹീറത്ത് ബീവി സംസാരിച്ചു. ആശ്രമം ബ്രാഞ്ച് ചീഫ് ജനനി വിജയ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്നു.

Related Articles

Back to top button