KeralaKozhikodeLatest

കക്കോടി ആശ്രമത്തിൽ നടന്ന പൗർണ്ണമി സത്സംഗത്തിൽ എസ്.എസ്.എൽ.സി, +2 വിജയികളെ അനുമോദിച്ചു.

“Manju”

കോഴിക്കോട്: 2023 – 24 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച 16 വിദ്യാർത്ഥികളെ അനുമോദിച്ചു.

2024 മെയ് 22 ന് പൗർണ്ണമി ദിനത്തിൽ ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാനമന്ദിരത്തിൽ വെച്ച് ഉച്ചയ്ക്ക് 12.30 ന് നടന്ന സത്സംഗത്തിൽ കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി, ബ്രഹ്മചാരി സ്തുതി കെ എന്നിവർ മഹനീയ സാന്നിധ്യമായിരുന്നു.

പ്ലസ് ടു വിളയികളായ കുമാരി തീർത്ഥ പി., സത്യചിത്ത് സി.എസ്., ഭക്തപ്രിയൻ പി.കെ., ഗുരുചിന്തനൻ കെ., കുമാരി ശിവഗംഗ രാജേഷ്, കുമാരി ശാന്തിനി ബി.എസ്., ജ്ഞാനമിത്രൻ ശിവദാസൻ എന്നീ എട്ട് വിദ്യാർത്ഥികളെയും , എസ്.എസ്.എൽ.സി വിജയികളായ വന്ദിതൻ എൻ.സി., കുമാരി സുകൃത പി.കെ., അഭിനന്ദ് എസ്., ശാന്തിദത്തൻ കെ.ജി., കുമാരി ജനമിത്ര എം., വേദ ഷാനിൽ എം.പി., കുമാരി പ്രണവ സരീഷ്, പ്രകാശദത്തൻ കെ എന്നീ എട്ട് വിദ്യാർത്ഥികളെയും ആണ് അനുമോദിച്ചത്.

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഡെപ്യൂടി ജനറൽ മാനേജർ ചന്ദ്രൻ എം അദ്ധ്യക്ഷനായിരുന്ന സത്സംഗത്തിൽ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കോഴിക്കോട് ഏരിയ കമ്മിറ്റി ഡെപ്യൂട്ടി ജനറൽ കൺവീനർ പി.എം. ചന്ദ്രൻ സ്വാഗതം പറഞ്ഞു.

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കൊയിലാണ്ടി ഏരിയ കമ്മിറ്റി കൺവീനർ (ഫിനാൻസ്) ഷാജി കെ എം, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കോഴിക്കോട് ഏരിയ കമ്മിറ്റി ഡെപ്യൂട്ടി കൺവീനർ(ഫിനാൻസ്) ജിജോഷ് എം. , ശാന്തിഗിരി മാതൃമണ്ഡലം കോഴിക്കോട് ഏരിയാ കമ്മിറ്റി ഡെപൂട്ടി കൺവീനർ അഡ്മിനിസ്ട്രേഷൻ ഷീബ പി.പി. ശാന്തിഗിരി ഗുരുമഹിമ ഫിനാൻസ് കൺവീനർമാരായി കുമാരി ഗുരുപ്രിയ ആർ. എസ്., കുമാരി അർച്ചന ഈ. എം., എന്നിവർ ആശംസകൾ അർപ്പിച്ചു.

ജ്യോതിരൂപൻ എം.എസ്. ഗുരുഭക്തി ഗാനം ആലപിച്ചു. ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയാ ഓഫീസ്സ് അസ്സിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ) ജുബിൻ ബാബു എം. സത്സംഗത്തിൽ കൃതഞ്ജത രേഖപ്പെടുത്തി.

Related Articles

Back to top button