KeralaLatest

പാഠപുസ്തക പകർപ്പ് മന്ത്രിക്ക് അയച്ച് പ്രതിഷേധം

“Manju”

 

മലപ്പുറം: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് മാസം ഒന്ന് കഴിഞ്ഞിട്ടും പാഠപുസ്തക വിതരണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് പകർപ്പുകൾ അയച്ചുകൊടുത്തു .കോവിഡിന്റെ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ വീട്ടിലെത്തിച്ച് നൽകുമെന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നത് .പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.എ ലത്തീഫ് നിർവഹിച്ചു .എംഎസ്എഫ് ജില്ലാ പ്രസിഡൻറ് ഇൻ ചാർജ് കെ.എൻ ഹക്കീം തങ്ങൾ ,ജില്ലാ ജനറൽ സെക്രട്ടറി കബീർ ,വൈസ് പ്രസിഡൻറുമാരായ കെ.എം ഇസ്മായിൽ ,പി .ഫവാസ്, വി.എ വഹാബ് എന്നിവർ പ്രസംഗിച്ചു .

Related Articles

Back to top button