IndiaLatest

സെല്‍ഫ് ഗോള്‍ ബംഗാളിനെ ചതിച്ചു

“Manju”

ഐ എസ് എല്ലിലെ ഒമ്പതാം മത്സരത്തിലും ഈസ്റ്റ് ബംഗാളിനു വിജയം ഇല്ല. ഇന്ന് റെനെഡി സിംഗിന് കീഴില്‍ ഇറങ്ങിയ ഈസ്റ്റ് ബംഗാള്‍ ബെംഗളൂരു എഫ് സിക്ക് എതിരെ നന്നായി കളിച്ചു എങ്കിലും വിജയിക്കാന്‍ ആയില്ല. ഈസ്റ്റ് ബംഗാളും ബെംഗളൂരു എഫ് സിയും 1-1 എന്ന സമനിലയുമായാണ് ഇന്ന് പിരിഞ്ഞത്. ആദ്യ പകുതിയില്‍ 28ആം മിനുട്ടില്‍ ഒരു സെറ്റ് പ്ലേയില്‍ നിന്ന് ഹാവോകിപ് ആണ് ഒരു ഹെഡറില്‍ നിന്ന് ഈസ്റ്റ് ബംഗാളിന് ലീഡ് നല്‍കിയത്. ഈസ്റ്റ് ബംഗാള്‍ ഈ ഗോളിന്റെ ബലത്തില്‍ ആദ്യ വിജയത്തിലേക്ക് പോകും എന്നാണ് തോന്നിപ്പിച്ചത്.എന്നാല്‍ 56ആം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോളില്‍ ബെംഗളൂരു സമനില നേടി. ഇതിനു ശേഷം ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല

Related Articles

Back to top button