KeralaLatest

ശക്തമായ മഴ; കരിപ്പൂരില്‍ നിന്നുളള വിമാനങ്ങള്‍ റദ്ദാക്കി

“Manju”

കണ്ണൂർ: ശക്തമായ മഴയില്‍ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കരിപ്പൂരില്‍ നിന്നുളള വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് രാത്രി 8.35ന് പുറപ്പെടേണ്ട കോഴിക്കോട് റിയാദ് എയർ ഇന്ത്യ എക്സ്പ്രസ്സ് ,10.05 പുറപ്പെടേണ്ട കോഴിക്കോട് അബുദാബി എക്സ്പ്രസ് ,രാത്രി 11 പത്തിന് പുറപ്പെടേണ്ട കോഴിക്കോട് മസ്കറ്റ് എക്സ്പ്രസ് എന്നിവയാണ് റദാക്കിയത്.

പ്രതികൂല കാലവസ്ഥയെ തുടർന്ന് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ ഇന്ന് രാവിലെ ഏറെ വൈകിയാണ് സർവീസ് നടത്തിയത്. കരിപ്പൂരില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. കരിപ്പൂരില്‍ നിന്നും മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകിയത്.

അതേസമയം വഴിതിരിച്ച്‌ വിട്ട ദോഹ-കരിപ്പൂർ വിമാനം മംഗലാപുരത്തിറക്കി. കാലാവസ്ഥ അനുകൂലമായതോടെ ഉച്ചയോടുകൂടിയാണ് ഈ വിമാനം കരിപ്പൂരില്‍ എത്തിയത്. വിമാനം വൈകുന്നതിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Related Articles

Back to top button