KeralaLatest

ബ്രഹ്മചാരിമാര്‍ക്കുള്ള താമസസൗകര്യത്തിന് തിരിതെളിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിൽ ബ്രഹ്മചാരികൾക്കുള്ള താമസ സ്ഥലത്തിന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരിതെളിഞ്ഞു. ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വിയാണ് താമസസ്ഥലത്തിന് തിരിതെളിച്ചത്. ആശ്രമത്തിന് മുൻവശം ഷോപ്പിംഗ് മാളിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസ് നമ്പർ-2 ലാണ് ബ്രഹ്മചാരികൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ പുതിയതായി ബ്രഹ്മചാരി സംഘത്തില്‍ ചേര്‍ന്ന 18 പേര്‍ക്ക് താമസിക്കുവാനുള്ള സൗകര്യമാണ് പ്രാഥമിക ഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button