KannurKeralaLatestMalappuramThiruvananthapuramThrissur

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം: മരിച്ചത് കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ സ്വദേശികള്‍

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കക്കട്ടില്‍ സ്വദേശി മരയ്ക്കാര്‍ കുട്ടി, കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍,ആലപ്പുഴ കാരിച്ചാല്‍ സ്വദേശി രാജം എസ് പിളള എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 85 ആയി.

കാന്‍സര്‍രോഗിയായിരുന്നു രാജം. ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച നാല് ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദ് കുമാറിന് രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയിലാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.

മരയ്ക്കാര്‍ കുട്ടി ആദ്യം ചികിത്സ തേടിയ കക്കട്ടിലെ കരുണ ക്ലിനിക്ക് അടച്ചു. പത്തോളം ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാനും ആവശ്യപ്പെട്ടുണ്ട്. പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയില്‍ പെട്ടവരാണ് ഇതില്‍ പകുതിയോളം പേര്‍.

Related Articles

Back to top button