KannurKeralaLatest

പ്രാര്‍ത്ഥയും കര്‍മ്മവും ചേര്‍ന്ന് ഉണര്‍വ് ശാന്തിമഹിമ ക്യാമ്പിന് കണ്ണൂരില്‍ ഇന്ന് തുടക്കം.

“Manju”

കണ്ണൂര്‍ (വള്ള്യായി) : പ്രാര്‍ത്ഥനയും കര്‍മ്മവും കളിയും കാര്യവുമായി ശാന്തിഗിരി ശാന്തിമഹിമയുടെ ദ്വിദിന ക്യാമ്പ് ഉണര്‍വിന് കണ്ണുര്‍ വള്ള്യായി ആശ്രമത്തില്‍ ഇന്ന് (25-05-2024)തുടക്കം. ശാന്തിഗിരി കണ്ണൂര്‍ ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോദ ജ്ഞാനതപസ്വി രാവിലെ 10 മണിക്ക് തെരിതെളിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭമായത്. ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ മനു എന്‍.എം. ആമുഖം പറഞ്ഞ ചടങ്ങില്‍ വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം തലശേരി ഏരിയ സീനിയര്‍ കണ്‍വീനര്‍മാരായ രാജീവന്‍ ടി, പ്രേമരാജന്‍ പി., ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ എം.എച്ച്. അനന്തകൃഷ്ണന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കണ്ണൂര്‍ ഏരിയ ശാന്തിമഹിമ കോര്‍ഡിനേറ്റര്‍മാരായ സല്‍പ്രിയന്‍ സ്വാഗതവും ജിതിന്‍ കെ നന്ദിയും രേഖപ്പെടുത്തി.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൊയിലാണ്ടി, വടകര, വയനാട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏരിയകൾ ചേർന്ന് നോർത്ത് റിജിയണൽ ക്യാമ്പായിട്ടാണ് ശാന്തിഗിരി ആശ്രമം വള്ള്യായി (തലശ്ശേരി) ബ്രാഞ്ചിൽ വെച്ച് നടക്കുന്നത്.

 

Related Articles

Back to top button