IndiaLatest

ആര്‍.ജെ.ഡി നേതാവ് വെടിയേറ്റ് മരിച്ചു

“Manju”

പാട്ന: രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് വിജേന്ദ്ര യാദവ് വെടിയേറ്റ് മരിച്ചു. കര്‍ഖറിലെ നിമ്ദിഹര റോ‌ഡിലായിരുന്നു സംഭവം നടന്നത്. കൃഷി ജോലിക്കായി വിജേന്ദ്ര പോകുമ്പോള്‍ ബൈക്കിലെത്തിയ ആറ് കുറ്റവാളികള്‍ വെടിവയ്ക്കുകയായിരുന്നു.

രണ്ട് ബുള്ളറ്റുകളില്‍ ഒന്ന് തലയിലും ഒന്ന് കഴുത്തിലും കൊണ്ട് തത്ക്ഷണം തന്നെ മരിക്കുകയായിരുന്നു. പഴയ ശത്രുതയാണ് ഇതിന് കാരണമെന്നാണ് സൂചന. കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന് മുമ്പും ഒരു തവണ ആക്രമണത്തില്‍ നിന്ന് അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button