Uncategorized

കെ. ആര്‍. എസ്സിന് സീനിയർ വെറ്റ്സ് ഫോറത്തിന്റെ ആദരവ്.

“Manju”

തിരുവനന്തപുരം : സാഹിത്യമേഖലയിൽ നടത്തിയ സമഗ്രസംഭാവനയുടെ പേരിൽ ഡോ. കെ ആര്‍. എസ്. നായര്‍ക്ക് തിരുവനന്തപുരം സീനിയർ വെറ്റ്സ് ഫോറം ആദരവ്. നഗരത്തിൽ വച്ചു നടന്ന വെറ്റ്സ് ഫോറം കുടുംബസംഗമത്തിൽ വച്ച് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മുന്‍ ഡയറക്ടർ ഡോ. സുദേവൻ, വെറ്റ്സ് ഫോറം പ്രസിഡന്റ് ഡോ. ബി. ബൈജു തുടങ്ങിയവര്‍ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. ഈയിടെ ലഭിച്ച ‘സാഹിത്യ സ്പര്‍ശ് അവാർഡ് 2024’ ഉൾപ്പെടെ ഡോ. നായര്‍ നേടിയ ദേശീയവും അന്തര്‍ദേശീയവുമായ ബഹുമതികളും അംഗീകാരങ്ങളും യോഗത്തിൽ പ്രകീര്‍ത്തിക്കപ്പെട്ടു.

രണ്ട് അന്താരാഷ്ട്ര അവാർഡുകൾ ഉൾപ്പെടെ പന്ത്രണ്ടു പുരസ്കാരങ്ങൾ ഇതിനകം കരസ്ഥമാക്കിയ കെ. ആര്‍. എസ്., ഇംഗ്ലീഷ് സാഹിത്യത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു വിജയം കൈവരിച്ച വെറ്റ്സ് കുടുംബാംഗമാണെന്നതിൽ അഭിമാനമുണ്ടെന്ന് ഡോ. ബൈജു തന്റെ ആശംസാപ്രസംഗത്തിൽ പറഞ്ഞു.

ഡോ. നായരുടെ രണ്ടു പുസ്തകങ്ങൾ ഇപ്പോൾ ഇംഗ്ളണ്ടിൽ വിൽപ്പനയിൽ മുൻനിരയിൽ ആണ് – കര്‍മ്മഗതി, ഗുരുപൂജ തുടങ്ങിയവയെപ്പറ്റി വിസ്തരിക്കുന്ന പുസ്തകം ഒന്നാം സ്ഥാനത്തും (‘What Self-Help Books Won’t & Can’t Tell You’) വ്യക്തിത്വ വികസനത്തിനു സഹായിക്കുന്ന പുസ്തകം (‘The Art of Man-Making Vol. 1’) ബെസ്റ്റ് സെല്ലിൽ നാലാം സ്ഥാനത്തും. ഇവ രണ്ടും ഇംഗ്ളണ്ടിൽ തുടക്കം മുതൽ bestselllers ആണ്. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിയില്‍ (ഹ്യുമന്‍ റിസോഴ്സസ്) വിഭാഗം രക്ഷാധികാരിയായും സീനിയര്‍ ജനറല്‍ മാനേജരായും സേവനം അനുഷ്ടിക്കുന്ന അദ്ദേഹം ശാന്തിഗിരി ആശ്രമത്തിന് സമീപം ജ്യോതിപുരത്താണ് താമസം.

ഇംഗ്ളണ്ടിൽ വിൽപ്പനയിൽ ഒന്നും നാലും സ്ഥാനത്ത്

Related Articles

Back to top button