Uncategorized

സമ്പന്നരില്‍ ഇലോണ്‍ മസ്‌ക് വീണ്ടും ഒന്നാമത്

ആകെ മൂല്യം 187.1 ബില്യണ്‍ ഡോളര്‍

“Manju”

 

ലോക സമ്പന്നരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌ക്ക് വിണ്ടും ഒന്നാമത്. ടെസ്ല ഓഹരിയില്‍ ഉണ്ടായ കുതിപ്പാണ് മസ്‌കിന് സ്ഥാനം നേടാന്‍ തുണയായത്. ഫ്രഞ്ച് കോടിശ്വരന്‍ ബര്‍ണാഡ് അര്‍നോയെയാണ് മസ്‌ക് മറികടന്നത്.

കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 187.1 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആകെ മൂല്യം. അതേസമയം ബര്‍ണാഡ് അര്‍നോയുടേത് 185.3 ബില്യണ്‍ ഡോളറും. ഏകദേശം രണ്ട് ബില്യണ്‍ ഡോളറിന്റെ അധിക മൂല്യത്തിലൂടെയാണ് മസ്‌ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മസ്‌കിന്റെ ആസ്തിയില്‍ പ്രധാന പങ്ക് വഹിക്കുന്നത് ടെസ്ലയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇലോണ്‍ മസ്‌കിന് പൊതുവെ പ്രതിസന്ധി നിറഞ്ഞതായിരുന്നു. ടെസ്ലയുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവായിരുന്നു ഉണ്ടായിരുന്നത്.

ട്വീറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു പ്രതിസന്ധികള്‍ ആരംഭിച്ചത്. 44 ബില്യണ്‍ ഡോളറായിരുന്നു ട്വീറ്റര്‍ സ്വന്തമാക്കാന്‍ മസ്‌ക് ചെലവഴിച്ചത്. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. ഓരോ ദിവസവും നാല് ബില്യണ്‍ ഡോളറിന്റെ നഷ്ടം ട്വീറ്ററിലൂടെ ഉണ്ടാകുന്നു എന്ന് മസ്‌ക് തന്നെ വെളിപ്പെടുത്തിയിരുന്നു. മസ്‌ക് ട്വീറ്റര്‍ സിഇഒ പദവി ഏറ്റെടുത്ത ശേഷം 3700 പേരെ പിരിച്ചുവിട്ടിരുന്നു.

Related Articles

Back to top button