pothencodeSanthigiri NewsThiruvananthapuram

‘വേനൽതുമ്പികൾ’ വെക്കേഷന്‍ ക്ലാസുകളിൽ പങ്കെടുത്ത കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

“Manju”

ശാന്തിഗിരി: ശാന്തിഗിരി വിശ്വ സംസ്കൃതി കലാരംഗം ‘വേനൽതുമ്പികൾ’ എന്ന പേരില്‍ നടത്തിയ വെക്കേഷന്‍ ക്ലാസുകളിൽ പങ്കെടുത്ത കൊച്ചുകുട്ടികളുടെ കലാപരിപാടികൾ ഇന്നലെ ഞായറാഴ്ച 26/5/24 രാവിലെ 10 മണി മുതൽ കലാരംഗത്തിൽ വച്ച് നടന്നു. ജനനി കൃപ ജ്ഞാന തപസ്വിനി, ഹെഡ് (അഡ്മിനിസ്ട്രേഷന്‍) ആര്‍ട്സ് & കള്‍ച്ചര്‍ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു.  സ്വാമി ജനസമ്മതൻ ജ്ഞാന തപസ്സ്വി, ഹെഡ് (അഡ്മിനിസ്ട്രേഷന്‍) ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ചടങ്ങിൽ മഹനീയ സാന്നിധ്യം വഹിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് കുമാർ ജെ, കണ്‍വീനര്‍, ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം ഗവേണിംഗ് കമ്മിറ്റി സ്വാഗതം ആശംസിച്ചു. ഡോക്ടർ ടി. എസ്സ്. സോമനാഥൻ, സീനിയര്‍ അഡ്വൈസര്‍ (പബ്ലിക് റിലേഷന്‍സ്) ആര്‍ട്സ് & കള്‍ച്ചര്‍ ചടങ്ങില്‍ ആശംസകൾ അർപ്പിച്ചു
കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി രാവിലെ 9 മണി മുതൽ ചിത്രരചന മത്സരം നടത്തുകയും അതിൽ നിന്നും വിജയികളെ കണ്ടെത്തുകയും ചെയ്തു. കലാരംഗം ഗവണിങ് കമ്മിറ്റി അംഗങ്ങളും ഏരിയ കമ്മിറ്റി അംഗങ്ങളും രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.

 

Related Articles

Back to top button