LatestThiruvananthapuram

ലോക്ക്ഡൗണില്‍ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണില്‍ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പ്ര​ഖ്യാ​പി​ച്ചു. ടി​പി​ആ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ല​വി​ലെ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി. പ​ക​രം ആ​യി​ര​ത്തി​ല്‍ എ​ത്ര രോ​ഗി​ക​ള്‍ എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​വും ഇ​നി​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍. നി​യ​മ​സ​ഭ​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജാ​ണ് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പ്ര​ഖ്യാ​പി​ച്ച​ത്.

ആയിരത്തില്‍ പത്ത് രോഗികളില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ആ പ്രദേശം ട്രിപ്പിള്‍ ലോക്ക് ഡൗണിലാകും. അതല്ലാത്ത ഇടങ്ങളില്‍ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഇവിടെ കടകള്‍ക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണുണ്ടാകില്ല.

വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് മാത്രമേ പോകാനാകൂ. വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. അതേസമയം സംസ്ഥാനത്ത് ആള്‍ക്കൂട്ട നിരോധനം തുടരും. കടകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുത്തവരോ, രണ്ട് ഡോസ് വാക്സീന്‍ എടുത്തവരോ ആകുന്നതാണ് അഭികാമ്യം എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button