AlappuzhaIndiaLatestUncategorized

തമ്പകച്ചുവട് ശാന്തിഗിരിയില്‍ മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ വിതരണം.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി മാതൃമണ്ഡലം ആലപ്പുഴ ഏരിയ കമ്മിറ്റിയാണ് വ‍ൃക്ഷതൈ വിതരണം സംഘടിപ്പിച്ചത്

“Manju”

തമ്പകച്ചുവട് (ആലപ്പുഴ) : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി മാതൃമണ്ഡലം ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിൽ വച്ച് വൃക്ഷത്തൈ വിതരണം നടത്തി. 2024 ജൂൺ 5 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ലതിക ഉദയൻ, .ഡി. എസ് സെക്രട്ടറി ചന്ദ്രലേഖക്ക് വൃക്ഷത്തൈ നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ ( സിറ്റി ) ഇൻചാർജജ് ( അഡ്മിനിസ്ട്രേഷൻ ) സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി മഹനീയ സാന്നിധ്യമായിരുന്നു.

ചടങ്ങിൽ ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ ( സിറ്റി ) ഡെപ്യൂട്ടി ജനറൽ മാനേജർ ( അഡ്മിനിസ്ട്രേഷൻ ) അജിത്ത് കുമാർ വി, ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ ( സിറ്റി ) അസിസ്റ്റൻ്റ് ജനറൽ മാനേജർ ( അഡ്മിനിസ്ട്രേഷൻ ) വേണുഗോപാൽ സി, ശാന്തിഗിരി മാതൃ മണ്ഡലം ഗവേണിംഗ് കമ്മിറ്റി അംഗം ഉഷ റ്റി. വി, ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം ഡെപ്യൂട്ടി ജനറൽ കൺവീനർ (അഡ്മിനിസ്ട്രേഷൻ ) നോഹരൻ എൻ എം , ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം കൺവീനർ (അഡ്മിനിസ്ട്രേഷൻ ) ജറോം എം., ശാന്തിഗിരി ആശ്രമം, തമ്പകച്ചുവട് ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ (ഓപ്പറേഷൻസ്) വേണുഗോപാൽ കെ എൻ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. ശാന്തിഗിരി വിശ്വ സംസ്കൃതി കലാരംഗം ഡെപ്യൂട്ടി കോർഡിനേറ്റർ ( ഫിനാൻസ് ) സുമ എൻ ഗുരുവാണി വായിച്ചു. ശാന്തിഗിരി മാതൃ മണ്ഡലം ആലപ്പുഴ ഏരിയ കമ്മിറ്റി കൺവീനർ ( ഫിനാൻസ് ) ഗിരിജ കുമാരി സി സ്വാഗതവും ശാന്തിഗിരി മാതൃ മണ്ഡലം ആലപ്പുഴ ഏരിയ കമ്മിറ്റി അസിസ്‌റ്റൻ്റ് കൺവീനർ ( അഡ്മിനിസ്ട്രേഷൻ ) നീലവേണി എൽ കൃതജ്ഞതയും അർപ്പിച്ചു. സമീപവാസികളുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് മാതൃ മണ്ഡലം അംഗങ്ങളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണത്തിനായി താല്കാലിക കൗണ്ടര്‍ തുറന്നിട്ടുണ്ട്.

Related Articles

Back to top button