KeralaLatest

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും

“Manju”

നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യൽ കമ്മീഷൻ നാളെ റിപ്പോർട്ട് സമർപ്പിക്കും |  Metro Journal Online

ശ്രീജ.എസ്

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ജസ്റ്റിസ് നാരായണ കുറുപ്പ് അധ്യക്ഷനായ കമ്മിഷനാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തിയത്. രാജ്കുമാര്‍ ക്രൂര മര്‍ദനത്തിന് ഇരയായിരുന്നതായി റീ – പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കി. ഇരുനൂറോളം പേജുകളും അറുപത് സാക്ഷികളും ഉള്‍പ്പെടുന്നതാണ് റിപ്പാര്‍ട്ട്. നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ രാജ് കുമാര്‍ കൊല്ലപ്പട്ട സംഭവമാണ് കമ്മീഷന്‍ അന്വേഷിച്ചത്.

ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന രാജ്കുമാറിനെ 2019 ജൂലൈ 21നാണ് പീരുമേട് സബ് ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റഡി മരണമാണെന്ന് ആരോപണം ഉയര്‍ന്നതോടെ എട്ട് പൊലീസുകാരെ പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. കേസിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദം മൂലം സര്‍ക്കാര്‍ ജസ്റ്റിസ് നാരായണക്കുറുപ്പിനെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചു.

കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കി. ഹൃദ്രോഗിയായിരുന്ന രാജ്കുമാറിന് മര്‍ദനം മൂലമാണ് ന്യൂമോണിയ ബാധ ഉണ്ടായതെന്ന് റീ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമായി. തുടര്‍ന്ന് കേസില്‍ നിര്‍ണായക കണ്ടെത്തലുകളാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തിയത്.

Related Articles

Back to top button