KeralaLatest

റൂറൽ ഏരിയ പൊതുയോഗത്തിൽ മികവിന് അനുമോദനം നൽകി.

“Manju”

പോത്തൻകോട് : 2023-2024 അധ്യയന വർഷത്തിലേയും,2022-2023 അധ്യയന വർഷത്തിലേയും പത്ത്, പ്ലസ്ടു തലത്തിൽ മികച്ചവിജയം കരസ്ഥമാക്കിയ അറുപത്തിരണ്ട് വിദ്യാർത്ഥികളെ ഞായറാഴ്ച പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ അനുമോദിച്ചു. സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി,സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി,ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി,ജനനി മംഗള ജ്ഞാനതപസ്വിനി,സ്വാമി ജനപ്രഭ ജ്ഞാനതപസ്വി,സ്വാമി ജയപ്രഭ ജ്ഞാനതപസ്വി,ജനനി കരുണശ്രീ ജ്ഞാനതപസ്വിനി,ജനനി സുകൃതജ്ഞാനതപസ്വിനി,ജനനി കരുണ ദീപ്തി ജ്ഞാന തപസ്വിനി,ബ്രഹ്മചാരിമാരായ.എൽ.അഖിൽ, എൻ.എം.മനു,റ്റി,കെ.ഉണ്ണിക്കൃഷ്ണപ്രസാദ്,എം.പി.പ്രമോദ്,എസ്സ്.രാജീവ്,ഡോ.പി.എ.ഹേമലത,എന്നിവർ റൂറൽ ഏരിയ സംഘടിപ്പിച്ച പൊതുയോഗത്തിൽ വെച്ച് മെമെന്റോ നൽകി ആദരിച്ചു.

2023-2024 അധ്യയനവർഷത്തിൽ പത്താം ക്ലാസ്സിൽ ജ്യോതിപുരം യൂണിറ്റിൽ നിന്നും വന്ദന ബിജു,ജെ.ഡി.കീർത്തന,പി. മംഗളൻ,ശാന്തിപുരം യൂണിറ്റിൽ നിന്നും പി.മധുരനാഥൻ,എച്ച്.മനുമിത്രൻ,കരുണപുരം യൂണിറ്റിൽ നിന്നും വി.ജെ.നിത്യപുഷ്പം,ആർ.മോഹനശ്രീ,ലക്ഷമിപുരം യൂണിറ്റിൽ നിന്നും എസ്സ്.ആർ.ഋഷിമിത്രൻ,രത്നഗിരി യൂണിറ്റിൽ നിന്നും ആർ.ശാന്തിരൂപൻ,ബി.എൽ.ജനദത്തൻ,എ.എൻ.ജനമിത്ര,സ്നേഹപുരം യൂണിറ്റിൽ നിന്നും എസ്സ്.ജെ.പ്രിയദത്തൻ,എൻ.ശാന്തിമിത്രൻ, ജനശ്രീ സുനിൽ, ജനസേവികപുരം യൂണിറ്റിൽ നിന്നും എസ്സ്.നന്മപ്രിയൻ,പോത്തൻകോട് യൂണിറ്റിൽ നിന്നും എം.മഹിതൻ,ബി.പ്രകാശിതൻ,പാലോട്ടുകോണം യൂണിറ്റിൽ നിന്നും എം.സ്നേഹജിത്ത്,എസ്സ്.ജെ.ശ്രീരത്നം, എന്നിങ്ങനെ 21 കുട്ടികൾ ആദരവിന് അർഹരായപ്പോൾ 2023-2024 അധ്യയനവർഷം പ്ലസ്ടുതലത്തിൽ പി.എസ്സ്.ജനലക്ഷമി(ജ്യോതിപുരം യൂണിറ്റ്),എം.ആർ.ജനരത്നം,അർപ്പിതൻ,എൽ.ഡി.വിവേക് (ശാന്തിപുരം യൂണിറ്റ്),  പി.ജ്ഞാനമിത്രൻ(ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റ്), എ.മംഗളൻ(ആനന്ദപുരംയൂണിറ്റ്), എൽ.ശാന്തിപ്രിയൻ (സ്നേഹപുരം യൂണിറ്റ്), യു.ഗുരുപ്രഭ(ജനസേവികപുരം യൂണിറ്റ്),നിയപുഷ്കരൻ(കാഞ്ഞാംപാറ യൂണിറ്റ്),നന്മവിനോദ്(പോത്തൻകോട് യൂണിറ്റ്)വിദ്യാർത്ഥികളേയും,ബ്രഹ്മചര്യസംഘത്തിൽ നിന്നുംബ്രഹ്മചാരി.എസ്സ്.എസ്സ്. ജ്ഞാനമിത്രൻ, ബ്രഹ്മചാരി.എസ്സ്.സംഘമിത്രൻ, ബ്രഹ്മചാരിണി.ആർ.ജ്ഞാനപ്രിയ, ബ്രഹ്മചാരിണി.എം.സച്ചിദ എന്നിങ്ങനെ പതിമൂന്ന് വിദ്യാർത്ഥികളും ആദരവിന് അർഹരായി. ശേഷം 2022-2023 അധ്യയനവർഷം പ്ലസ്ടുതലത്തിൽ മികച്ചവിജയം കൈവരിച്ച കഴിഞ്ഞ വർഷം ആദരിക്കാൻ കഴിയാതെപോയ പത്തൊൻപത് വിദ്യാർത്ഥികളിൽ പതിമൂന്ന് വിദ്യാർത്ഥികളായ യു.ശാന്തം(ജ്യോതിപുരം യൂണിറ്റ്),എസ്സ്.ആർ.നന്മ(ശാന്തിപുരം യൂണിറ്റ്),ബി.വിശാൽ(കരുണപുരം യൂണിറ്റ്)പി.ജനജിത്ത്(ലക്ഷമിപുരം യൂണിറ്റ്),രത്നാകരൻശ്രീ(ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റ്),ബി.മനുപ്രിയൻ(രത്നഗിരി യൂണിറ്റ്),റ്റി.ആനന്ദ(ആനന്ദപുരം യൂണിറ്റ്),റ്റി.പത്മജ(ജനസേവികപുരം യൂണിറ്റ്),യു.ബി.ഗുരുചിന്തന(കാഞ്ഞാംപാറ യൂണിറ്റ്), പി.ഗുരുശോഭ(പോത്തൻകോട് യൂണിറ്റ്), പി.എസ്സ്.സുകൃത(പാലോട്ടുകോണം യൂണിറ്റ്),ബ്രഹ്മചര്യസംഘത്തിൽ നിന്നും ബ്രഹ്മചാരി.കെ.എസ്സ്.ഗുരുദത്ത്,ബ്രഹ്മചാരിണി.ആർ.ശാന്തിപ്രിയ എന്നിവർ ആദരവിന് അർഹരായി.

വ്യക്തിഗതവിഭാഗം ആദരവിൻെറ ഭാഗമായി സൈബർ ഒഫൻസോസർട്ടിഫൈഡ് സെക്യൂരിട്ടി അനലിസ്റ്റ് കോഴ്സിൽ ഹാർഡ് വേർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാംറാങ്ക് കരസ്ഥമാക്കിയ പി.എസ്സ്.കീർത്തനൻ,അമൃതവിശ്വ വിദ്യാപീഠത്തിൽ നിന്നും മെഡിക്കൽ ലബോറട്ടറി ചെക്നോളജി(പത്തോളജി) കോഴ്സിൽ കൊച്ചി ക്യാമ്പസ്സിൽ നിന്നും ഒന്നാം റാങ്കും,ഗൊൾഡ് മെഡലും കരസ്ഥമാക്കിയ എൽ.മംഗളവല്ലി,ഗുരുവിൻെറ ആശയങ്ങളെ ലോകത്തിൻെറ വിവിധ ഭാഗങ്ങളിലേക്ക് സാഹിത്യമേഖലയിലെ സമഗ്രസംഭാവനകൾ പ്രദാനം ചെയ്തതിൻെറ അടിസ്ഥാനത്തിൽ മികവ് തെളിയിച്ച കെ.ആർ.എസ്സ്.നായർ എന്നിവർ പാത്രമായി.സദസ്സ്യരിൽ ഏറേ ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷങ്ങൾ പ്രദാനം ചെയ്ത ഈയൊരു ആദരവിന് അർഹരായ എല്ലാവർക്കും റൂറൽ ഏരിയ പ്രത്യേക അനുമോദനങ്ങളും അറിയിച്ചു.അറുപത്തിയൊന്ന് വിദ്യാർത്ഥികളിൽ നിന്നും ആദരവ് ഏറ്റുവാങ്ങാൻ കഴിയാത്തവർക്ക് അറിയിപ്പനുസരിച്ച് റൂറൽ ഏരിയ ഓഫീസിൽ നിന്ന് ഏറ്റുവാങ്ങാവുന്നതാണ് എന്ന് അറിയിച്ചു.

Related Articles

Back to top button