KeralaLatest

കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

“Manju”

 

വെഞ്ഞാറമ്മൂട് : പമ്പിൽ നിന്നും പെട്രോൾ അടിച്ച ശേഷം റോഡിന്റെ മറുവശം കടന്ന സ്കൂട്ടർ യാത്രികൻ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെ പിരപ്പൻകോട് പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു അപകടം.

വെഞ്ഞാറമൂട് മേലെ കുറ്റിമൂട് മണ്ണാത്തി കുഴി രേവതിഭവനിൽ അജയകുമാർ 51 ആണ്‌ മരണപ്പെട്ടത് .

പിരപ്പൻകോട്ട പെട്രോൾ പമ്പിൽ നിന്നും സ്കൂട്ടറിൽ പെട്രോൾ അടിച്ച ശേഷം വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകാനായി റോഡ് മുറിച്ച് കടന്നപ്പോഴാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസ് ഇടിച്ചത്.

ഭാര്യ സുജകുമാരി

മക്കൾ വിസ്മയ, അതിശയ, അനശ്വര

Related Articles

Back to top button