KeralaLatest

19 മണിക്കൂറിന് ശേഷം രണ്ടുവയസ്സുകാരിയെ തിരിച്ചുകിട്ടി; സ്ഥലത്ത് ഫൊറന്‍സിക് പരിശോധന

ആരോഗ്യനില തൃപ്തികരം

“Manju”

തിരുവനന്തപുരം: 19 മണിക്കൂറിനൊടുവില്‍ ഇന്നലെ പേട്ടയില്‍ നിന്ന് കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി. റെയില്‍വേട്രാക്കിനടുത്ത് ആറടിയിലധികം താഴ്ചയുള്ള ഓടയില്‍ നിന്നാണ് നാടുമുഴുവന്‍ കാത്തിരുന്ന കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ തിരോധാനത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാവിലെ മുതല്‍ പോലീസും നാ്്ട്ടുകാരും അരിച്ചുപെറുക്കിയ സ്ഥലത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇത് ദുരൂഹതയുടെ ആഴം കുട്ടുന്നു. പകല്‍ മുഴവന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പോലീസിന് തൊമ്പോന്നും ലഭിച്ചിരുന്നില്ല.

സംഭവത്തില്‍ ഫൊറന്‍സിക് പരിശോധന ആരംഭിച്ചു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്താണ് പരിശോധന. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. കുട്ടി ആശുപത്രിയില്‍ തുടരുകയാണ്.

കുട്ടിക്ക് മാനസികാഘാതം ഏറ്റിട്ടുണ്ടോ എന്നതുള്‍പ്പടെ പരിശോധിക്കുന്നുണ്ട്. രാവിലെ ഉന്മേഷവതിയായിരുന്ന കുട്ടി മാതാപിതാക്കളോടുള്‍പ്പടെ സംസാരിച്ചു. കുട്ടിക്ക് സൈക്കോളജിക്കല്‍ കൗണ്‍സലിങ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ സഹോദരങ്ങളെ സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.

കുട്ടിയെ കണ്ടെത്തിയ ഓടയ്ക്ക് സമീപമുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്ന് ശേഖരിക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയതാര്? ഉപേക്ഷിക്കാന്‍ കാരണമെന്ത്? എന്നീ ചോദ്യങ്ങളാണ് പൊലീസിന് മുന്നിലുള്ളത്. കുഞ്ഞ് തനിയെ നടന്നുപോകാന്‍ സാധ്യതയില്ല എന്നാണ് പ്രാഥമിക നിഗമനം. കാണാതായെന്ന് സംശയിക്കുന്ന സമയത്ത് ഈ പ്രദേശത്തുകൂടി കടന്നു പോയ മൊബൈല്‍ ഫോണുകളുടെ 3000 സിംകാര്‍ഡുകളാണ് ലൊക്കേറ്റ് ചെയ്തത്. അത് ഓരോന്നും പരിശോധിക്കുന്ന നടപടികള്‍ തുടങ്ങിയെങ്കിലും അതില്‍ നിന്ന് ഒന്നും ലഭിച്ചില്ല. രണ്ടുദിവസമെടു്കും ഇത് പൂര്‍ത്തിയാക്കാന്‍. കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും.

 

Related Articles

Back to top button