IndiaKeralaLatest

മരണശേഷം തലച്ചോറില്‍ സംഭവിക്കുന്നതെന്ത്?

ന്യൂറോസര്‍ജൻ പറയുന്നു

“Manju”

നമ്മള്‍ ഒരോ നിമിഷവും എന്തൊക്കെ ചിന്തിക്കുന്നു. മനസ്സില്‍ കാണുന്നു. എവിടെയൊക്കെ നമ്മുടെ മനസ്സ് വ്യാപരിക്കുന്നു.. അപ്പോ മരണശേഷം ഈ ചിന്തകള്‍ക്ക് എന്ത് സംഭവിക്കുന്നു. ആ ചിന്തകളും നമ്മോടൊപ്പം മരിക്കുകയാണോ.. നമ്മുടെ തലച്ചോര്‍ ആ സമയം എങ്ങനെ തരണം ചെയ്യുന്നു.

മരണശേഷം തലച്ചോറിൽ സംഭവിക്കുന്നതെന്ത്? ന്യൂറോസർജൻ പറയുന്നു|Neurosurgeon Explains What Happens To Brain When A Human Dies – News18 മലയാളം

ആ കുഴപ്പിക്കുന്ന ചോദ്യത്തെ പിന്‍പറ്റിയുള്ള ഒരു പഠനറിപ്പോര്‍ട്ടാണ് ഇനി..

മരണത്തിനു ശേഷം എന്ത് എന്നുള്ളത് മനുഷ്യരാശിയെ എന്നും കുഴപ്പിച്ചിട്ടുള്ള ഒരു ചോദ്യമാണ്. നാളിതുവരെ അതൊരു നിഗൂഢതയായി തുടരുന്നു.

എന്നാല്‍ ,മസ്തിഷ്‌കമരണം രേഖപെടുത്താൻ ഒരു അളവുകോല്‍ ഉണ്ടെന്നാണ് ന്യൂറോ സർജനും ന്യൂറോബയോളജിസ്റ്റുമായ ഡോ. രാഹുല്‍ ജൻഡിയാല്‍ ഡോ. രംഗൻ ചാറ്റർജിയുമായി നടത്തിയ ഫീല്‍ ബെറ്റർ, ലൈവ് മോർ എന്ന പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയത് .

സാധാരണയായി, ഇസിജിയില്‍ കാണിക്കുന്ന ഒരു ഒരു പരന്ന വര ഹൃദയത്തില്‍ നിന്ന് സിഗ്നല്‍ ഇല്ലെന്നും നിങ്ങള്‍ മരിച്ചുവെന്നും സൂചിപ്പിക്കുന്നു.

തലയോട്ടിയിലെ ഉപരിതലത്തില്‍ ഉള്ള ഇലക്‌ട്രോഡുകള്‍ വഴി ഒരു രോഗിയുടെ അവസാന നിമിഷങ്ങളില്‍ തലച്ചോറിന്റെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു .

കാർഡിയാക് മോണിറ്ററില്‍ ഫ്ലാറ്റ്ലൈൻ കാണിക്കുന്നതിനാല്‍ ഹൃദയം നിന്നുവെന്നു വിധിയെഴുതിയാലും നിങ്ങള്‍ പൂർണമായും മരിച്ചിട്ടുണ്ടാവില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

ഹൃദയസ്തംഭനം നടന്നു കഴിഞ്ഞും നിമിഷങ്ങളോളം നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം തുടരുന്നു. സ്വപ്നം കാണുമ്ബോള്‍ മസ്തിഷ്കകത്തില്‍ ഉണ്ടാകുന്ന തരംഗങ്ങള്‍ക്ക് സമാനമായി ഈ സമയം തലച്ചോറില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതായി ഡോ. ജാൻഡിയാല്‍ പറഞ്ഞു.

ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം, തലയോട്ടിക്കുള്ളില്‍ ഒരുവിസ്ഫോടനംതന്നെ സൃഷ്‌ടിക്കുന്നു. “ആ സമയത്തു വേണം നമ്മള്‍ വിടപറഞ്ഞു പോകുന്നവരുടെ കൈ മുറുകെപ്പിടിക്കുവാൻ ‘, ഡോക്ടർ പറയുന്നു .

ഒരാള്‍ അന്തിമ ശ്വാസമെടുക്കുമ്ബോള്‍ ഹൃദയം തലച്ചോറിലേക്ക് അവസാനമായി രക്തം എത്തിക്കുന്നു, ഇതാണ് ശാസ്ത്രമെന്നു തന്റെ രോഗികള്‍ക്ക് വിവരിച്ചു കൊടുക്കാറുണ്ടെന്ന് ഡോ. ജിൻഡാല്‍ പറഞ്ഞു.

നിർണായകമായ ആ അവസാനനിമിഷത്തില്‍ ആണ് മസ്തിഷ്‌കം നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നം നിങ്ങളെ കാണിക്കുന്നത് എന്ന് ഈ ന്യൂറോസർജൻ അവകാശപ്പെടുന്നു.

മരണത്തെ മുഖാമുഖം കണ്ടവർക്കും, മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷപെട്ടു ജീവിതത്തിലേക്കു തിരിച്ചു വന്നവർക്കും ഇത്തരം സമാനമായ അനുഭവങ്ങള്‍ ഉണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

മരണസമയത്ത് ഒരാളുടെ ജീവിതകാലം മുഴുവനും ഒരു സിനിമയിലെന്ന പോലെ അയാളുടെ മനസ്സില്‍ തെളിയുന്നുവെന്നും ,മസ്തിഷ്കമരണം എന്നത് അവസാനമായി നിങ്ങള്‍ കാണുന്ന ഒരു വലിയ സ്വപ്നമായി കരുതാമെന്നും അദ്ദേഹം പറഞ്ഞു.

മരണപ്പെടുന്നവർ അവസാനസമയം തനിച്ചല്ലെന്ന് ഉറപ്പാക്കാൻ ചില നഴ്സുമാർ ഹൃദയസ്തംഭനത്തിന് ശേഷം രോഗികളുമായി സംസാരിക്കാറുണ്ടെന്നു അവതാരകനായ ഡോ. രംഗൻ ചാറ്റർജി അഭിപ്രായപ്പെട്ടു. സ്വപ്‌നം കാണാൻ കെല്പുള്ള നമ്മുടെ തലച്ചോറിന് വളരെയധികം സർഗ്ഗാത്മകതയും സഹിഷ്ണുതയും ഉണ്ടെന്നു ഡോക്ടർ ജൻഡിയാല്‍ പറഞ്ഞു.

തൻ്റെ പുതിയ പുസ്തകമായ ദിസ് ഈസ് വൈ യു ഡ്രീം : വാട്ട് യുവർ സ്ലീപ്പിംഗ് ബ്രെയിൻ റിവീല്‍സ് എബൌട്ട് യുവർ വേക്കിംഗ് ലൈഫ് എന്നതില്‍ ഡോ. ജിൻഡാല്‍ സ്വപ്നങ്ങളെക്കുറിച്ചു കൂടുതല്‍ വിശദീകരിക്കുന്നുണ്ട്.

Related Articles

Back to top button