KeralaLatest

ലോക്ക്ഡൗണില്‍ പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്‌ 1225 പോക്സോ കേസുകളാണ്. മുന്‍പിലുള്ളത് മലപ്പുറമാണ്. 2019ല്‍ മലപ്പുറത്ത് 444 പോക്സോ കേസുകളും 2020 ല്‍ അത് 379 ഉം ആണ്.
മലപ്പുറം 184, കൊല്ലം – 119, തൃശ്ശൂര്‍- 119, കോഴിക്കോട്- 105 എന്നിങ്ങനെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. കോവിഡ് കാലത്തിന് മുമ്ബ് 2019 ല്‍ സംസ്ഥാനത്താകെ 3609 പോക്സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 3019 കേസുകള്‍ കോവിഡ് പിടിമുറുക്കിയ 2020ലും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
കോവിഡ് ലോക്ക്ഡൗണ്‍ മൂലം കുട്ടികള്‍ വീടുകളില്‍ തന്നെയാണ് കഴിയുന്നത്. എന്നിട്ടുപോലും അവര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുറയുന്നില്ല. 2021 ഏപ്രില്‍ വരെയള്ള കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 572 കേസുകളാണ്. പോക്സോ കേസുകളില്‍ പകുതിയിലേറേയും ഇത്തരം പീഡനങ്ങളാണെന്നതാണ് ഞെട്ടിക്കുന്നത്.

Related Articles

Back to top button