KeralaLatest

സീറോ ബാലൻസുള്ള വാലറ്റുകള്‍ ക്ലോസ് ചെയ്യും

“Manju”

സീറോ ബാലൻസുള്ള വാലറ്റുകള്‍ ക്ലോസ് ചെയ്യുമെന്ന് അറിയിപ്പുമായി പേടിഎം പേയ്‌മെന്റ് ബാങ്ക് . ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത വാലറ്റുകള്‍ ആണ് അടച്ചുപൂട്ടുന്നത്. 2024 ജൂലൈ 20-നായിരിക്കും വാലറ്റുകള്‍ ക്ലോസ് ചെയ്യുക. ഇത്തരം അക്കൗണ്ടുകളുടെ ഉടമകള്‍ക്ക് പേടിഎം മുന്നറിയിപ്പ് നല്‍കും. അതേസമയം അക്കൗണ്ടുകളിലോ വാലറ്റുകളിലോ ഉള്ള നിലവിലുള്ള ബാലൻസിനെ ഇത് ബാധിക്കില്ല.

നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2024 മാർച്ച്‌ മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു. യുപിഐ സേവനങ്ങളെത്തിക്കുന്നതിന് നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ പേടിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ട്. നിലവിലുള്ള ബാലൻസുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പിൻവലിക്കാവുന്നതാണ്.

അതേസമയം നിഷ്‌ക്രിയ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് തടയുന്നതിന് നോമിനേഷൻ സൗകര്യം, ബാലൻസ് എൻക്വയറി,നെറ്റ് ബാങ്കിംഗ്,എടിഎം എൻക്വയറി എന്നിവയില്‍ ഏതെങ്കിലും ഒരു സേവനം ഉപയോഗപ്പെടുത്തിയാല്‍ മതി. പ്രവർത്തനരഹിതമായ പേടിഎം വാലറ്റുകള്‍ വീണ്ടും സജീവമാക്കാനായി പേടിഎം ആപ്പിലെ പിപിബിഎല്‍ വിഭാഗത്തിലെ ‘വാലറ്റ്’ ഐക്കണില്‍ ക്ലിക്ക് ചെയ്യുക’യുവർ വാലറ്റ് ഈസ് ഇൻ ആക്റ്റീവ്’ എന്ന സന്ദേശത്തില്‍ ‘വാലറ്റ് സജീവമാക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്ത് വീണ്ടും പ്രവർത്തിപ്പിക്കാം.

Related Articles

Back to top button