KeralaLatestPalakkad

പാലക്കാട് കുറ്റിപ്പാടം നടുപ്പതി മദ്രസ ഹാളില്‍ ഇന്ന് ശാന്തിഗിരിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു.

“Manju”
മെഡിക്കല്‍ ക്യാമ്പ് ടീം

പാലക്കാട് : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജും കുറ്റിപ്പാടം നടുപ്പത് അഹല് സുന്നത്ത് വല്‍ ജുമാ അത്ത് പള്ളിക്കമ്മറ്റിയും സംയുക്തമായി ഇന്ന് (23-06-2024) ഞായറാഴ്ച സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1മണിവരെ നടന്ന ക്യാമ്പില്‍ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് തുടര്‍ ചികിത്സ നിര്‍ദ്ദേശിച്ചു.

ശാന്തിഗിരി പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ.പി. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ശാന്തിഗിരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനിയന്‍ലാല്‍ പി.കെ., രചന ശരീരം വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ഡാനി ജോര്‍ജ്, ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. അശ്വതി പി. മുരളി, ശാല്യതന്ത്രം വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ.നിധിന്‍ മോഹന്‍ എന്നിവരും ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ആതിരയും രോഗികളെ പരിശോധിച്ച് മരുന്ന് നിര്‍ദ്ദേശിച്ചു.

ഹൗസ് സര്‍ജന്‍മാരായ ലക്ഷ്മി എം., ഗൗരി കൃഷ്ണ എസ്., അശ്വതി കെ.ബി, ഗ്രീഷ്മ സുബാഷ്, ബിബി ജോണ്‍, ഇന്ദുജ എ, ഫര്‍ഹ എന്‍ എന്നിവരും ക്യാമ്പില്‍ പങ്കെടുത്തു. സുനിത സി., അമൃത കെ എന്നിവര്‍ ഫാര്‍മസിയും രോഹിത് വിഷ്ണു ഗതാഗതവും നിര്‍വ്വഹിച്ചു.

Related Articles

Back to top button