IndiaLatest

രാജ്യത്തെ ഇന്ധനവില എക്കാലത്തെയും കൂടിയ നിരക്കില്‍

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധനവില കുതിക്കുന്നു. കേരളത്തില്‍ ഡീസല്‍ വില ഇന്നലെ ലിറ്ററിന് 29 പൈസ വര്‍ദ്ധിച്ച്‌ 80.21 രൂപയിലെത്തി (തിരുവനന്തപുരം). 24 പൈസ ഉയര്‍ന്ന് 86.22 രൂപയാണ് പെട്രോളിന്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പെട്രോളിന് 50 പൈസയും ഡീസലിന് 56 പൈസയും കൂടി. രാജ്യതലസ്ഥാനത്ത് ഇന്നലെ പെട്രോള്‍ വില എക്കാലത്തെയും ഉയരമായ 84.20 രൂപയിലെത്തി. 2018 ഒക്‌ടോബര്‍ നാലിന് കുറിച്ച 82 രൂപയാണ് ന്യൂഡല്‍ഹി മറികടന്നത്.

സൗദി അറേബ്യ ഏകപക്ഷീയമായി ക്രൂഡോയില്‍ ഉത്‌പാദനം വെട്ടിക്കുറച്ചതാണ് ഇന്ധനവില കൂടാന്‍ മുഖ്യകാരണം. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ഡിസംബര്‍ ഒന്നിന് ബാരലിന് 47 ഡോളര്‍ ആയിരുന്നത് ഇപ്പോള്‍ 50 ഡോളര്‍ കടന്നു.

Related Articles

Back to top button