InternationalLatest

വിലക്കുമായി ഫിഫ

“Manju”

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ വിലക്കി ഫിഫ. എഐഎഫ്‌എഫിന്റെ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമാണ് വിലക്കിന് കാരണമായി പറയപ്പെടുന്നത്.ഇതോടെ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദി ഇന്ത്യക്ക് നഷ്ടമായേക്കും.ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്. സംഘടനയുടെ ഭരണത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. സംഘടനയും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ നിയന്ത്രണം എഐഎഫ്‌എഫ് വീണ്ടെടുക്കുന്നതുവരെ വിലക്ക് തുടരുമെന്നാണ് അറിയാന്‍ കഴിയുന്നത്.

 

Related Articles

Back to top button