KeralaLatestThrissur

തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച (ജൂലൈ 15) 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തനായി.

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ജില്ലയിൽ ബുധനാഴ്ച (ജൂലൈ 15) 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തനായി.

കോവിഡ് രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23, സ്ത്രീ), ഉറവിടം വ്യക്തമല്ലാത്ത കോടശ്ശേരി സ്വദേശി (26, സ്ത്രീ), ജൂൺ 12 ന് റിയാദിൽ നിന്ന് വന്ന താന്ന്യം സ്വദേശി (61, പുരുഷൻ), ജൂൺ 28 ന് ബഹറൈനിൽ നിന്ന് വന്ന ചിറ്റണ്ട സ്വദേശി (30, പുരുഷൻ), ജൂലൈ 8 ന് മുംബൈയിൽ നിന്ന് വന്ന നെടുപുഴ സ്വദേശി (33, പുരുഷൻ) എന്നിവർക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 678 ആയി.
രോഗം സ്ഥിരീകരിച്ച 241 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 8 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

Related Articles

Back to top button