KeralaLatest

കൊച്ചി – ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; മലപ്പുറം സ്വദേശി പിടിയില്‍

“Manju”

കൊച്ചി: ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി ലഭിച്ചതിന് പിന്നാലെ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഭീഷണി മുഴക്കിയതായി സംശയിക്കുന്ന മലപ്പുറം സ്വദേശിയെ അധികൃതര്‍ അറസ്റ്റ് ചെയ്തതായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ വ്യാപകമായ പരിശോധനകള്‍ നടത്തിയെങ്കിലും അപകടകരമായ നിലയില്‍ മൊന്നും കണ്ടെത്തിയില്ല. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിമാനം സര്‍വ്വീസ് നടത്തുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

കൊച്ചിയില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പറക്കേണ്ട എഐ 149 വിമാനത്തിന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ എയര്‍ ഇന്ത്യ കോള്‍ സെന്ററില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. അലേര്‍ട്ട് ഉടന്‍ തന്നെ കൊച്ചിയിലെ എയര്‍ ഇന്ത്യയെ അറിയിക്കുകയും ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി (ബിടിഎസി) ഉടന്‍ തന്നെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലേക്ക് (സിയാല്‍) അയയ്ക്കുകയും ചെയ്തു.

എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഗ്രൂപ്പ് (എഎസ്ജി-സിഐഎസ്എഫ്), എയര്‍ലൈന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഇന്‍ലൈന്‍ ബാഗേജ് സ്‌ക്രീനിംഗ് സംവിധാനങ്ങള്‍ എന്നിവര്‍ സുരക്ഷാ പരിശോധനകള്‍ നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് വിമാനം വിശദമായി പരിശോധിക്കുകയും പിന്നീട് യാത്ര തുടരും അനുമതി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എഐ 149 വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനിരുന്ന മലപ്പുറം ജില്ലക്കാരനായ സുഹൈബ് (29) ആണ് ഫോണ്‍ വിളിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ സുഹൈബിനെയും ഭാര്യയെയും മകളെയും കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ അന്താരാഷ്ട്ര പുറപ്പെടല്‍ ടെര്‍മിനലില്‍ തടഞ്ഞുവച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനും നിയമ നടപടികള്‍ക്കുമായി ഇയാളെ പോലീസിന് കൈമാറിയതായി വക്താവ് പറഞ്ഞു.

 

Related Articles

Back to top button