KannurKeralaLatest

ഗുരുവിന്റെ കുടുംബസങ്കല്പത്തിന്റെ പ്രതിരൂപങ്ങളാകണം ഗൃഹസ്ഥര്‍ – സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”
ആമ്പിലിയാട് യൂണിറ്റ് സാംസ്കാരിക സംഗ്ത്തില്‍ പങ്കെടുത്തവര്‍ സ്വാമി ചൈതന്യ ജ്ഞാനതപസ്വിയ്ക്കൊപ്പം

കണ്ണൂര്‍ : ശാന്തിഗിരിയില്‍ നവജ്യോതി ശ്രീകരുണാകര ഗുരു കുടുംബ ബന്ധങ്ങള്‍ക്ക് നല്‍കിയത് അതി വിശിഷ്ടമായ സ്ഥാനമാണെന്നും, കുടുംബം ബന്ധങ്ങള്‍ ഗുരുവിന്റെ ഇച്ഛയ്ക്കനുസരിച്ചുള്ളതാകാന്‍ ജീവിതം ചിട്ടപ്പെടുത്തണമെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. കണ്ണൂര്‍ കൂത്തുപറമ്പ് – ആമ്പിലാട് യൂണിറ്റുകളില്‍ ഗുരുവിന്റെ ജന്മദിനമായ നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു സ്വാമി. ഞായറാഴ്ച (23-06-2024) രാവിലെ 9 മണിക്ക് നടന്ന സാംസ്കാരിക സംഗമത്തിന് തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു.

വൈകിട്ട് 6 മണിക്ക് കൂത്തുപറമ്പ യൂണിറ്റിന്റെ സാംസ്കാരിക സംഗമം നടന്നു. കണ്ണൂര്‍ ജില്ലയിലെ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ത്യാഗപൂര്‍ണ്ണമായ സംഭാവനയാണ് ആദ്യകാല ശാന്തിഗിരി ആശ്രമം പ്രവര്‍ത്തകര്‍ നല്കിയതെന്ന് സ്വാമി ഓര്‍മ്മിച്ചു. ആശ്രമത്തെക്കുറിച്ച് കൂടുതല്‍ ആളുകളെ അറിയിക്കേണ്ട സമയമിതാണെന്നും സ്വാമി അറിയിച്ചു. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തലശ്ശേരി എരിയ സീനിയര്‍ കണ്‍വീനര്‍ രാജീവന്‍ ടി സ്വാഗതം ആശംസിച്ച യോഗത്തിന് ഏരിയ ജനറല്‍ മാനേജര്‍ മുരളീധരന്‍ എം. നന്ദി രേഖപ്പെടുത്തി.

ജൂണ്‍ 23 ന് ആരംഭിച്ച് ജൂലൈ 11ന് അവസാനിക്കുന്ന സാംസ്കാരിക സംഗമത്തില്‍ ആമ്പിലാട് – കൂത്തുപറമ്പ് (ജൂണ്‍-23) കതിരൂര്‍ (ജൂണ്‍-24), തലശ്ശേരി(ജൂണ്‍-25), വള്ള്യായി (ജൂണ്‍-26), പാനൂര്‍(ജൂണ്‍-27), ചിറ്റാരിപ്പറമ്പ്(ജൂണ്‍-28), പാതിരിയാട്(ജൂണ്‍-29), ഇരിട്ടി (ജൂണ്‍-30 രാവിലെ), മട്ടന്നൂര്‍(ജൂണ്‍-30 വൈകിട്ട്), മാഹി (ജൂലൈ-1), വേങ്ങാട്(ജൂലൈ-2), ചാല (ജൂലൈ-4), ഇരിവേരി(ജൂലൈ-5), ചൊവ്വ(ജൂലൈ-6), തളിപ്പറമ്പ്(ജൂലൈ-7 രാവിലെ) (ജൂലൈ-6), ചക്കരക്കല്‍(ജൂലൈ-8), ചിറക്കല്‍(ജൂലൈ-9), കണ്ണൂര്‍(ജൂലൈ-10), മാട്ടൂല്‍ -കണ്ണപുരം(ജൂലൈ-11) എന്നിവിടങ്ങളിലാണ് 20 സ്ഥലങ്ങളിലാണ് സാംസ്കാരിക സംഗമം നടക്കുന്നത്.

 

Related Articles

Back to top button