KannurKeralaLatest

ഗുരു അനുവദിച്ച് തന്നിരിക്കുന്ന സംഘടനകളിലൂടെയാണ് കുടുംബത്തെ സംശുദ്ധമാക്കേണ്ടത് : സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

തലശ്ശേരി : ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയിൽ പാനൂർ യൂനിറ്റിൽ നവപൂജിതം അഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമത്തിൽ ശാന്തിഗിരി ആശ്രമം പ്രസിഡൻ്റ്  സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി . ഗുരു അനുവദിച്ച് തന്നിരിക്കുന്ന സംഘടനകളിലൂടെയാണ് കുടുംബത്തെ സംശുദ്ധമാക്കേണ്ടതെന്ന് സ്വാമി ഓർമ്മിപ്പിച്ചു.

ചടങ്ങിൽ വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം തലശ്ശേരി ഏരിയ കമ്മിറ്റി സീനിയർ കൺവീനർ രാജീവൻ. ടി സ്വാഗതവും ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ഇൻചാർജ്ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി അധ്യക്ഷ സ്ഥാനവും വഹിച്ചു. ചടങ്ങിൽ തലശ്ശേരി ഏരിയ മാനേജർ പ്രജീഷ് എൻ.കെ  കൃതഞ്ജതയും അറിയിച്ചു.

 

Related Articles

Back to top button