IndiaKeralaLatest

ആറ്റുകാലില്‍ കുത്തിയോട്ട വ്രതാരംഭം ഇന്ന്

“Manju”

ആ​റ്റു​കാ​ല്‍:  ആറ്റുകാല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന നേ​ര്‍ച്ച​ക​ളി​ലൊ​ന്നാ​യ കു​ത്തി​യോ​ട്ട​ത്തി​നു​ള്ള വ്ര​തം ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും. മു​മ്പ്​ ആ​യി​ര​ത്തോ​ളം ബാ​ല​ന്‍​മാ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്ന ആ​ചാ​ര​പ​ര​മാ​യ കു​ത്തി​യോ​ട്ട നേ​ര്‍ച്ച ഇ​ക്കു​റി​യി​ല്ല. പ​ക​രം ക്ഷേ​ത്രം വ​ക ഒ​രു കു​ട്ടി മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന പ​ണ്ടാ​ര ഓ​ട്ട​മാ​ണ് ന​ട​ത്തു​ന്ന​ത്.
ദേ​വി​യെ കു​ടി​യി​രു​ത്തി മൂ​ന്നാം​നാ​ളാ​ണ് വ്ര​തം ആ​രം​ഭി​ക്കു​ന്ന​ത്. 12 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ബാ​ല​നാ​ണ് കു​ത്തി​യോ​ട്ട വ്ര​തം അ​നു​ഷ്​​ഠി​ക്കു​ന്ന​ത്. രാ​വി​ലെ പ​ള്ളി​പ്പ​ല​ക​യി​ല്‍ കാ​ണി​ക്ക സ​മ​ര്‍പ്പി​ച്ച്‌ വ്ര​തം ആ​രം​ഭി​ക്കും. 27ന് ​ന​ട​ക്കു​ന്ന പൊ​ങ്കാ​ല​ക്കു​ശേ​ഷം പു​റ​ത്തെ​ഴു​ന്ന​ള്ള​ത്തി​ന് കു​ത്തി​യോ​ട്ട​ക്കാ​ര​ന്‍ ദേ​വീ​ദാ​സ​നാ​യി അ​ക​മ്പ​ടി പോ​കും. ഉ​ത്സ​വാ​രം​ഭ​ത്തെ തു​ട​ര്‍ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ തി​ര​ക്കും വ​ര്‍​ധി​ച്ചു. ര​ണ്ടാം ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച നി​ര​വ​ധി പേ​രാ​ണ്​ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ്​ ക്ഷേ​ത്ര​ദ​ര്‍​ശ​നം.
വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഭ​ക്ത​ര്‍ക്കൊ​പ്പം വി​ക്കു​കെ​ട്ടു​ക​ളു​ടെ എ​ണ്ണ​വും വ​ര്‍ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ന് അ​നു​സൃ​ത​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. അം​ബാ, അം​ബാ​ലി​കാ എ​ന്നീ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ല്‍ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും യു​വ​പ്ര​തി​ഭ​ക​ളു​ടെ നൃ​ത്ത​സം​ഗീ​ത പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​ന്നു. പ​ച്ച​പ്പ​ന്ത​ലി​ല്‍ ദേ​വി​യു​ടെ വി​വാ​ഹ​ത്തിന്റെ ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ശ​നി​യാ​ഴ്ച തോ​റ്റം​പാ​ട്ട്​ ന​ട​ന്ന​ത്. കോ​വ​ല​നും ക​ണ്ണ​കി​യു​മാ​യു​ള്ള വി​വാ​ഹ​ത്തിന്റെ വ​ര്‍ണ​ന​യാ​ണ് ഞാ​യ​റാ​ഴ്ച പാ​ടു​ന്ന​ത്. ഈ ​ഭാ​ഗം മാ​ല​പ്പു​റം പാ​ട്ടെ​ന്ന് അ​റി​യ​പ്പെ​ടു​ന്നു.

Related Articles

Back to top button