KeralaLatestThiruvananthapuram

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നു

“Manju”

ജ്യോതിനാഥ് കെ പി
മംഗലപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ കിഴങ്ങുവർഗ്ഗങ്ങൾ നടീൽ ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷാനിബ ബീഗം അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡണ്ട് ആർ ഉഷാകുമാരിക്ക് നടീൽ വസ്തുക്കൾ നൽകി നിർവഹിച്ചു. CPM സിപിഎം ഏരിയ സെക്രട്ടറി യും സുഭിക്ഷ കേരളം പദ്ധതിയുടെ വൈസ് ചെയർമാനുമായ മധു മുല്ലശ്ശേരി അധ്യക്ഷതവഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് യാസിർ മംഗലപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മംഗലപുരം ഷാഫി അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീമ സി ടി സി ആർ ഡയറക്ടർ വീ രവികുമാർ ഡോക്ടർ സൂസൻ ജോൺ വി ആർ ശശാങ്കൻ എന്നിവർ പങ്കെടുത്തു. ഡോക്ടർ സൂസൻ ജോൺ ന്റെ കിഴങ്ങുവർഗ്ഗങ്ങൾ കുറിച്ചുള്ള ക്ലാസും നാടൻപാട്ടും ഇതിനോടൊപ്പം ഉണ്ടായിരുന്നു

Related Articles

Back to top button