KeralaLatest

തലമുറകളുടെ ശുദ്ധീകരണം പിതൃശുദ്ധിയിലൂടെ : സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

തലശ്ശേരി : ശാന്തിഗിരി ആശ്രമം, തലശ്ശേരി ഏരിയയിൽ ചിറ്റാരിപറമ്പ യൂനിറ്റിൽ നവപൂജിതം അഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമത്തിൽ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. തലമുറകളുടെ ശുദ്ധീകരണം പിതൃശുദ്ധിയിലൂടെ മാത്രമേ സാധ്യമാവൂ എന്ന് സ്വാമി ഓർമ്മിപ്പിച്ചു.

ചടങ്ങിൽ വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം തലശ്ശേരി ഏരിയ ജനറൽ മേനേജർ സ്വാഗതവും ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ ഇൻചാർജ്ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി അധ്യക്ഷനായിരുന്ന ചടങ്ങിൽ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഏരിയ കമ്മിറ്റി അംഗം ഷാജി ചിറ്റാരിപറമ്പ് കൃതഞ്ജത അറിയിച്ചു.


കണ്ണൂര്‍ ജില്ലയുടെ വിവിധ യൂണിറ്റുകളിലായി നടന്നു വരുന്ന സാംസ്കാരിക സംഗമത്തില്‍ നിരവധി കുടുംബങ്ങളാണ് പങ്കെടുത്തുവരുന്നത്. ഗുരുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സാംസ്കാരിക സംഗമങ്ങള്‍ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും ഏരിയ ഓഫീസുകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്നത്.

Related Articles

Back to top button