IndiaLatest

അന്തരിച്ച സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സ്മരണയ്‌ക്കായി പഞ്ചലോഹ പ്രതിമ

“Manju”

ന്യൂഡല്‍ഹി : അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സ്മരണയ്‌ക്കായി പഞ്ചലോഹ പ്രതിമ നിര്‍മ്മിക്കുന്നു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ നിന്നുള്ള എക്സ്സര്‍വീസ്മെന്‍ അസോസിയേഷനാണ് അദ്ദേഹത്തിനായി പ്രതിമ നിര്‍മ്മിക്കുന്നത്. ഈ പ്രതിമയ്‌ക്ക് 4 അടി ഉയരവും 150 കിലോ ഭാരവുമുണ്ടാകും. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് അസോസിയേഷന്‍ അംഗങ്ങള്‍ ഇതിനായി ചിലവിടുന്നത്. കൂനൂരില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്നാണ് 2021 ഡിസംബര്‍ 8 ന് ബിപിന്‍ റാവത്തും ഭാര്യയും അന്തരിച്ചത്. ഡല്‍ഹിയിലെ പ്രതിരോധ ആസ്ഥാനത്ത് പ്രതിമ സ്ഥാപിക്കാനുള്ള അസോസിയേഷന്റെ നിര്‍ദ്ദേശം അധികൃതര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ജൂണില്‍ ഈ നിര്‍ദ്ദേശം പരിഗണനയിലാണെന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഒരു സൈനിക മേധാവിക്കായി ലോകത്ത് നിര്‍മ്മിച്ച ആദ്യത്തെ പ്രതിമയാകും ഇത് എന്നാണ് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നത്.

അതേസമയം ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ പ്രതിരോധ ഉദ്യോഗസ്ഥരോടും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബിപിന്‍ റാവത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തിന് മുമ്പ് പ്രതിമ ഡല്‍ഹിയിലേക്ക് കൊണ്ട് പോകണം എന്നാണ് അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. രാജ്യതലസ്ഥാനത്തെ പ്രതിരോധ ആസ്ഥാനത്താണ് പ്രതിമ സ്ഥാപിക്കുക. ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് ആയും ഇന്ത്യന്‍ ആര്‍മിയുടെ 27-ാമത് മേധാവിയായുമാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.

Related Articles

Back to top button