KeralaLatest

യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനെ കാണാനില്ല

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനെ കാണാനില്ല. തുമ്പയിലുള്ള ഭാര്യ വീട്ടില്‍ നിന്നും ഇന്നലെ വൈകുന്നേരം മുതലാണ് ഗണ്‍മാന്‍ ജയ്‌ഘോഷിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. സ്വപ്‌ന ഇയാളെ ഫോണി‌ലേയക്ക് നിരവധി തവണ വിളിച്ചിരുന്നു.

ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് തിരിച്ചെടുത്തിരുന്നു. അറ്റാഷെ മടങ്ങിപ്പോയിട്ടും ഗണ്‍മാന്‍ തോക്ക് തിരികെ നല്‍കിയിരുന്നില്ല. തുടര്‍ന്നാണ്,വീട്ടില്‍നിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്. കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്ന ഗണ്‍മാനെ, വീട്ടിലെത്തി പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്

Related Articles

Back to top button