KeralaKozhikode

സംസ്ഥാനത്ത് ഇന്ന് 6,244 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 50,056 സാമ്പിളുകള്‍

“Manju”

സംസ്ഥാനത്ത് ഇന്ന് 6,244 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 50,056 സാമ്പിളുകള്‍

കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 1013
എറണാകുളം 793
കോഴിക്കോട് 661
തൃശൂർ 581
തിരുവനന്തപുരം 581
കൊല്ലം 551
ആലപ്പുഴ 456
പാലക്കാട്‌ 364
കോട്ടയം 350
കണ്ണൂർ 303
കാസർഗോഡ് 224
പത്തനംതിട്ട 169
ഇടുക്കി 114
വയനാട് 84
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 5745 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :364…മരണം :20.. ഇന്ന് 7792 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6244 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

20 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോവളം സ്വദേശി രാജന്‍ ചെട്ടിയാര്‍ (76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ (62), ഫോര്‍ട്ട് സ്വദേശി കൃഷ്ണന്‍കുട്ടി (80), ആര്യനാട് സ്വദേശിനി ഓമന (68), വള്ളുകാല്‍ സ്വദേശിനി അമല ഔസേപ്പ് (67), പാറശാല സ്വദേശിനി ജയമതി വിജയകുമാരി (61), കൊല്ലം കാവനാട് സ്വദേശിനി ശാന്തമ്മ (80), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി രാധാമണി (69), പല്ലന സ്വദേശി യൂനുസ് കുഞ്ഞ് (69), എറണാകുളം പട്ടേല്‍ മാര്‍ക്കറ്റ് സ്വദേശി എം.എസ്. ജോണ്‍ (84), തൃപ്പുണ്ണിത്തുറ സ്വദേശി കേശവ പൊതുവാള്‍ (90), മലപ്പുറം പാലങ്ങാട് സ്വദേശി ചന്ദ്രന്‍ (50), മുതുവള്ളൂര്‍ സ്വദേശി അലിക്കുട്ടി (87), അരീക്കേട് സ്വദേശി മിസിയാ ഫാത്തിമ (5 മാസം), ചുള്ളിപ്പാറ സ്വദേശി അബ്ദുറഹ്മാന്‍ (56), കുറുവ സ്വദേശി അബൂബക്കര്‍ (69), താഴേക്കോട് സ്വദേശി കുഞ്ഞന്‍ (80), കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് (85), കോഴിക്കോട് സ്വദേശി സെയ്ദാലിക്കുട്ടി (72), കണ്ണൂര്‍ പുന്നാട് സ്വദേശി കുമാരന്‍ (70), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1066 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 934, എറണാകുളം 714, കോഴിക്കോട് 649, തൃശൂര്‍ 539, തിരുവനന്തപുരം 508, കൊല്ലം 527, ആലപ്പുഴ 426, പാലക്കാട് 320, കോട്ടയം 313, കണ്ണൂര്‍ 273, കാസര്‍ഗോഡ് 213, പത്തനംതിട്ട 152, ഇടുക്കി 96, വയനാട് 81 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 21, കോട്ടയം 4, മലപ്പുറം 3, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 871, കൊല്ലം 625, പത്തനംതിട്ട 321, ആലപ്പുഴ 574, കോട്ടയം 143, ഇടുക്കി 155, എറണാകുളം 823, തൃശൂര്‍ 631, പാലക്കാട് 449, മലപ്പുറം 1519, കോഴിക്കോട് 836, വയനാട് 66, കണ്ണൂര്‍ 436, കാസര്‍ഗോഡ് 343 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,837 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,15,149 പേര്‍ ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,78,989 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,52,645 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,344 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2519 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,056 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 37,26,738 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കോഴിക്കോട് ജില്ലയ്ക്ക് ഇന്ന്‌ ആശ്വാസ ദിനം; 661 പേര്‍ക്ക് കോവിഡ്

വി.എം.സുരേഷ്കുമാർ

വടകര : കോഴിക്കോട് ജില്ലയ്ക്ക് ഇന്ന്‌ ആശ്വാസദിനം. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആയിരത്തിന് പുറത്ത് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയില്‍ ഇന്ന്‌ 661 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 9282 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. 7.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിങ്കളാഴ്ച 18.01 ശതമാനവും ചൊവ്വാഴ്ച 9.06 ശതമാനവുമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 651 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10865 ആയി. 6730 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 836 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ ആര്‍ക്കും പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 4

കാരശ്ശേരി – 1
കൊയിലാണ്ടി – 1
കുന്ദമംഗലം – 1
തിരുവള്ളൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ചോറോട് – 1
ഫറോക്ക് – 1
കുറ്റ്യാടി – 1
വടകര – 1

➡️
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 232

(ബേപ്പൂര്‍ – 30, കോട്ടൂളി, പാവങ്ങാട്, ഇടിയങ്ങര, പുതിയറ, മാങ്കാവ്, ചേവായൂര്‍, കിണാശ്ശേരി, പുതിയാപ്പ, ചേവായൂര്‍, മായനാട്, കൊളത്തറ, മുണ്ടിക്കല്‍ത്താഴം, എലത്തൂര്‍, നല്ലളം, ഫ്രാന്‍സിസ് റോഡ്, എരഞ്ഞിപ്പാലം, പരപ്പില്‍, വെളളയില്‍, വേങ്ങേരി, മൂന്നാലിങ്ങല്‍, മേരിക്കുന്ന്, അരക്കിണര്‍, മാത്തോട്ടം, പുതിയങ്ങാടി, ഡിവിഷന്‍ 18, 19, 62 65)

കൊടുവളളി – 43
വടകര – 36
തലക്കുളത്തൂര്‍ – 29
ചാത്തമംഗലം – 27
തിക്കോടി – 24
ഉളളിയേരി – 18
അഴിയൂര്‍ – 17
നാദാപുരം – 12
മുക്കം – 11
ഒളവണ്ണ – 13
കൊയിലാണ്ടി – 8
ഏറാമല – 9
ഒഞ്ചിയം – 9
ചോറോട് – 6
കൊടിയത്തൂര്‍ – 6
കുന്ദമംഗലം – 6
കുറ്റ്യാടി – 5
മണിയൂര്‍ – 5
ചേളന്നൂര്‍ – 5
തിരുവളളൂര്‍ – 5
രാമനാട്ടുകര – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 2

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ഏറാമല – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 10865
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 248

➡️
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 305
• ഗവ. ജനറല്‍ ആശുപത്രി – 240
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 106
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 178
• ഫറോക്ക് എഫ്.എല്‍.ടി. സി – 134
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 323
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 111
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 162
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 73
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 68
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്‍ി – 78
• അമൃത എഫ്.എല്‍.ടി.സി. വടകര – 73
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 62
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 89
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 60
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 65
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 65
• എം.ഇ.എസ് കോളേജ്, കക്കോടി – 78
• ഐ.ഐ.എം കുന്ദമംഗലം – 115
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 113
• റേയ്സ് ഫറോക്ക് – 52
• ഫിംസ് ഹോസ്റ്റല്‍ – 64
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 94
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 156
• ഇഖ്ര ഹോസ്പിറ്റല്‍ – 93
• ഇഖ്ര ഡയാലിസിസ് – 37
• ബി.എം.എച്ച് – 101
• മൈത്ര ഹോസ്പിറ്റല്‍ – 32
• നിര്‍മ്മല ഹോസ്പിറ്റല്‍ – 14
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 95
• എം.എം.സി ഹോസ്പിറ്റല്‍ – 249
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 62
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 18
• മലബാര്‍ ഹോസ്പിറ്റല്‍ – 9
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 57
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6730
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 91 (മലപ്പുറം – 19, കണ്ണൂര്‍ – 25, ആലപ്പുഴ – 04 , കൊല്ലം – 04, പാലക്കാട് – 07, തൃശൂര്‍ – 01, തിരുവനന്തപുരം – 10, എറണാകുളം- 18, വയനാട് – 02, കാസര്‍കോട്- 01)

ജില്ലയില്‍ 32,182 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 895 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32,182 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,12,113 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 456 പേര്‍ ഉള്‍പ്പെടെ 3686 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.9282 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 4,72,320 സ്രവസാംപിളുകള്‍ അയച്ചതില്‍ 4,71,231 എണ്ണത്തിന്റെ ഫലം ലഭിച്ചു.ഇതില്‍ 4,38,725 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1089 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.പുതുതായി വന്ന 224 പേര്‍ ഉള്‍പ്പെടെ ആകെ 4521 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 527 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 3891 പേര്‍ വീടുകളിലും, 103 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 7 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 43433 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

Related Articles

Back to top button